പാലക്കാട്: കൂടുതൽ കാലം അഭിഭാഷകനായി ജോലി ചെയ്തതിന് ഗിന്നസ് നേട്ടവുമായി പാലക്കാട്ടെ മുതിർന്ന അഭിഭാഷകൻ അഡ്വ. പി.ബി. മേനോൻ. 98 വയസ്സുള്ള മേനോൻ, ‘73 വർഷവും 60 ദിവസവും പ്രാക്ടീസ് ചെയ്ത മികവ്’എന്നാണ് റെക്കോർഡ്.
നിലവിൽ അഭിഭാഷകവൃത്തി തുടരുന്ന മേനോൻ കോടതിയിലെ സഹപ്രവർത്തകർക്ക് പ്രിയപ്പെട്ട സീനിയറാണ്. പതിവുപോലെ ഇപ്പോഴും കൃത്യം രാവിലെ ആറുമണിക്ക് അദ്ദേഹം ഓഫിസിലെത്തും. കോടതിയിൽ ആദ്യമെത്തുന്ന അഭിഭാഷകരിലൊരാളും അദ്ദേഹം തന്നെ.
പാലക്കാട് പുത്തൂർ റോഡ് റോസ് ലാൻഡിൽ പാച്ചുവീട്ടിൽ ബാലസുബ്രഹ്മണ്യ മേനോൻ എന്ന പി.ബി.മേനോൻ സിവിൽ കേസുകളിലാണു മികവു തെളിയിച്ചത്. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഇന്നും ചിട്ടകളിൽ മാറ്റമില്ലാതെ തുടരുന്നതാണ് തന്റെ വിജയമെന്ന് പറയും മേനോൻ. നിയമസംബന്ധിയായ ഓരോ പുതിയ വിവരവും തന്റെ നോട്ട് ബുക്കിൽ ചെറിയ അക്ഷരത്തിൽ കുറിച്ചു സൂക്ഷിക്കുന്ന മേനോൻ പുതുതലമുറക്ക് ഓടിയെത്താവുന്ന റഫറൻസ് കൂടിയാണ്. തന്റെ ശേഖരത്തിലെ നിയമപുസ്തകങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം പാലക്കാട് ബാർ അസോസിയേഷനു കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.