Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right73 വർഷവും 60 ദിവസവും...

73 വർഷവും 60 ദിവസവും പ്രാക്ടീസ് ചെയ്ത മികവ്

text_fields
bookmark_border
73 വർഷവും 60 ദിവസവും പ്രാക്ടീസ് ചെയ്ത മികവ്
cancel

പാ​ല​ക്കാ​ട്: കൂ​ടു​ത​ൽ കാ​ലം അ​ഭി​ഭാ​ഷ​ക​നാ​യി ജോ​ലി ചെ​യ്ത​തി​ന് ഗി​ന്ന​സ് നേ​ട്ട​വു​മാ​യി പാ​ല​ക്കാ​ട്ടെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. പി.​ബി. മേ​നോ​ൻ. 98 വ​യ​സ്സു​ള്ള മേ​നോ​ൻ, ‘73 വ​ർ​ഷ​വും 60 ദി​വ​സ​വും പ്രാ​ക്ടീ​സ് ചെ​യ്ത മി​ക​വ്’​എ​ന്നാ​ണ് റെ​ക്കോ​ർ​ഡ്.

നി​ല​വി​ൽ അ​ഭി​ഭാ​ഷ​ക​വൃ​ത്തി തു​ട​രു​ന്ന മേ​നോ​ൻ കോ​ട​തി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട സീ​നി​യ​റാ​ണ്. പ​തി​വു​പോ​ലെ ഇ​പ്പോ​ഴും കൃ​ത്യം രാ​വി​​ലെ ആ​റു​മ​ണി​ക്ക് അ​ദ്ദേ​ഹം ഓ​ഫി​സി​ലെ​ത്തും. കോ​ട​തി​യി​ൽ ആ​ദ്യ​മെ​ത്തു​ന്ന അ​ഭി​ഭാ​ഷ​ക​രി​ലൊ​രാ​ളും അ​ദ്ദേ​ഹം ത​ന്നെ.

പാ​ല​ക്കാ​ട് പു​ത്തൂ​ർ റോ​ഡ് റോ​സ് ലാ​ൻ​ഡി​ൽ പാ​ച്ചു​വീ​ട്ടി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ മേ​നോ​ൻ എ​ന്ന പി.​ബി.​മേ​നോ​ൻ സി​വി​ൽ കേ​സു​ക​ളി​ലാ​ണു മി​ക​വു തെ​ളി​യി​ച്ച​ത്. പാ​ല​ക്കാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നു. ഇ​ന്നും ചി​ട്ട​ക​ളി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​ണ് ത​ന്റെ വി​ജ​യ​മെ​ന്ന് പ​റ​യും മേ​നോ​ൻ. നി​യ​മ​സം​ബ​ന്ധി​യാ​യ ഓ​രോ പു​തി​യ വി​വ​ര​വും ത​ന്റെ നോ​ട്ട് ബു​ക്കി​ൽ ചെ​റി​യ അ​ക്ഷ​ര​ത്തി​ൽ കു​റി​ച്ചു സൂ​ക്ഷി​ക്കു​ന്ന മേ​നോ​ൻ പു​തു​ത​ല​മു​റ​ക്ക് ഓ​ടി​യെ​ത്താ​വു​ന്ന റ​ഫ​റ​ൻ​സ് കൂ​ടി​യാ​ണ്. ത​ന്റെ ശേ​ഖ​ര​ത്തി​ലെ നി​യ​മ​പു​സ്ത​ക​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ബാ​ർ അ​സോ​സി​യേ​ഷ​നു കൈ​മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:advocate
News Summary - Excellence practiced for 73 years and 60 days
Next Story