പ്രദീപ് കുമാർ

കാവുന്തറ

അ​ര​ങ്ങി​ൽ പൊ​ള്ളു​ന്ന കാ​ഴ്ച​ക​ളൊ​രു​ക്കി പ്ര​ദീ​പ് കു​മാ​ർ കാ​വു​ന്ത​റ

ന​ടു​വ​ണ്ണൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ മി​ക​ച്ച നാ​ട​ക​കൃ​ത്തി​നു​ള്ള പു​ര​സ്കാ​രം പ്ര​ദീ​പ്കു​മാ​ർ കാ​വു​ന്ത​റ​ക്ക്. ഇ​ത് എ​ട്ടാം​ത​വ​ണ​യാ​ണ് പ്ര​ദീ​പി​നെ തേ​ടി മി​ക​ച്ച നാ​ട​ക​കൃ​ത്തി​നു​ള്ള പു​ര​സ്കാ​രം എ​ത്തു​ന്ന​ത്.

‘പ​ണ്ട് ര​ണ്ട് കൂ​ട്ടു​കാ​രി​ക​ൾ’ എ​ന്ന നാ​ട​ക​ത്തി​നാ​ണ് അ​വാ​ർ​ഡ്. കോ​ഴി​ക്കോ​ട് രം​ഗ​മി​ത്ര​ക്ക് വേ​ണ്ടി​യാ​ണ് ഈ ​നാ​ട​ക​മെ​ഴു​തി​യ​ത്. നാ​ട​കം മാ​ത്ര​മ​ല്ല, ഇ​ദ്ദേ​ഹ​ത്തി​ന്റെ ത​ട്ട​കം. സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഈ ​ക​ലാ​കാ​ര​ൻ ത​ന്റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഈ​യ​ടു​ത്ത് ഇ​റ​ങ്ങി​യ ‘പ​ട​ച്ചോ​നെ ങ്ങ​ള് കാ​ത്തോ​ളി’ എ​ന്ന സി​നി​മ​യു​ടെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത് ഇ​ദ്ദേ​ഹ​മാ​ണ്.

സൂ​ര്യ ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ആ​ന​ന്ദ​രാ​ഗ​ത്തി​ന്റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഇ​ദ്ദേ​ഹ​ത്തി​ന്റെ​താ​ണ്. പു​ര​സ്കാ​രം ല​ഭി​ച്ച നാ​ട​കം സ​മ​കാ​ലി​ക ലോ​ക​ത്തി​ന്റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​ള​ർ​ന്നു​വ​രു​ന്ന വ​ർ​ഗീ​യാ​വ​സ്ഥ​ക​ളെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​മാ​ണ് ‘പ​ണ്ട് ര​ണ്ട് കൂ​ട്ടു​കാ​രി​ക​ൾ’.

ശാ​ര​ദ​യും സാ​ബി​റ​യും എ​ന്നീ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ നേ​ര​നു​ഭ​വ​ങ്ങ​ളെ പൊ​ള്ളു​ന്ന കാ​ഴ്ചാ​നു​ഭ​വ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. നാ​ട​ക​ത്തി​ന്റെ ക​രു​ത്ത് ചോ​രാ​തെ വി​ഷ​യ​ത്തി​ലൂ​ന്നി ദൃ​ശ്യ​വി​സ്മ​യം തീ​ർ​ക്കു​ന്ന ര​ച​നാ​രീ​തി​യും മ​നു​ഷ്യ​പ​ക്ഷം ചേ​ർ​ന്നു​ള്ള പ്ര​മേ​യ​ങ്ങ​ളും നാ​ട​ക​പ്രേ​മി​ക​ൾ​ക്ക് എ​ന്നും പ്ര​ദീ​പ് കു​മാ​ർ കാ​വു​ന്ത​റ​യെ പ്രി​യ​പ്പെ​ട്ട​വ​നാ​ക്കു​ന്നു.

കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​ക്കാ​യി ചി​റ​ക്, അ​മ്പ​ല​പ്പു​ഴ സാ​ര​ഥി​ക്കാ​യി ര​ണ്ടു ദി​വ​സം, കൊ​ല്ലം ആ​വി​ഷ്കാ​ര​ക്കാ​യി സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്നി​വ​യും ഇ​ദ്ദേ​ഹ​ത്തി​ന്റെ പു​തി​യ നാ​ട​ക​ങ്ങ​ളാ​ണ്. എ​ട്ടാം ത​വ​ണ​യും അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും നാ​ടി​ന്റെ അ​ക​മാ​ണ് നാ​ട​ക​ത്തി​ലൂ​ടെ താ​ൻ പ​റ​യു​ന്ന​തെ​ന്നും പ്ര​ദീ​പ് കു​മാ​ർ കാ​വു​ന്ത​റ പ​റ​ഞ്ഞു.

Tags:    
News Summary - Kerala Sangeetha Nataka Academy Best Playwright Pradeep for the eighth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.