ഒരു കുഞ്ഞിന്റെ ജനനം ദൈവത്തിന്റെ ദാനമാണ്. കൈയിൽ കിട്ടുന്നതുവരെ ആ ജനനം ഒരു സമസ്യയും. എ ല്ലാ കുഞ്ഞുങ്ങളും ഒരു പോലെയല്ല പിറന്നുവീഴുന്നത്. ചിലർ പൂർണ ആരോഗ്യത്തോടെ, മറ്റു ചില ർ വൈകല്യങ്ങളോടെ... ഗർഭകാലത്തിന്റെ കഠിനമായ പ്രയാസങ്ങളിൽ ആറ്റുനോറ്റിരുന്ന് ഉണ്ടാ കുന്ന കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയുമ്പോൾ തകർന്നുപോകും ഏതു രക്ഷിതാവിന്റെയും മനസ് സ്. അവർക്കു സാന്ത്വനമേകി ചികിത്സയിലൂടെയും സർജറിയിലൂടെയും , കൈവിട്ടു പോയെന്നു കരു തിയ ജീവിതം തിരിച്ചുപിടിച്ചുകൊടുക്കുന്ന ഡോക്ടർ അവർക്കു ദൈവതുല്യനാണ്. അവരുടെ പ്രാർ ഥനകളിൽ ആ ഡോക്ടറും ഉണ്ടാകും. അങ്ങനെ നൂറുകണക്കിന് മാതാപിതാക്കളുടെ പ്രാർഥനകളിൽ നിറ ഞ്ഞു നിൽക്കുന്ന ആളാണ് ഡോ. അബ്രഹാം മാമ്മൻ.
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന പീഡിയാ ട്രിക് സർജനായ ഡോ. മാമ്മൻ പ്രശസ്തി ആഗ്രഹിക്കാത്ത ആളാണ്. വാർത്താമാധ്യമങ്ങളിൽ പ്രത്യ ക്ഷപ്പെടാൻ ഒട്ടും താൽപര്യമില്ലാത്ത ആൾ. തിരുവല്ല സ്വദേശിയായ മാമ്മൻ മൂന്നു പതിറ്റാണ്ടിലേറെയായി ശിശു ശസ്ത്രക്രിയ രംഗത്ത് പ്രവർത്തിക്കുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പഠനത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പീഡിയാട്രിക് സർജറിയിൽ എം.എസ് എടുത്ത മാമ്മൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് സർജനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആസ്ട്രേലിയയിലെ റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പിന്നീട് അഡ്വാൻസ്ഡ് പീഡിയാട്രിക് സർജറിയിൽ പരിശീലനം നേടി. കഴിഞ്ഞ 18 വർഷമായി കോഴിക്കോട് ആസ്റ്റർ മിംസിൽ പീഡിയാട്രിക് ആൻഡ് നിയോ നാറ്റൽ സർജറി വിഭാഗം തലവനാണ്.
ചെറുപ്പംമുതലേ കുഞ്ഞുങ്ങളോട് തോന്നിയിരുന്ന കൗതുകമാണ് കുട്ടികളുടെ ഡോക്ടർ ആകാൻ അബ്രഹാം മാമ്മനെ പ്രേരിപ്പിച്ചത്. വൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുട്ടികളുടെ പോരായ്മകൾ ശസ്ത്രക്രിയയിലൂടെ നീക്കി അവരെ മറ്റു കുട്ടികളെപ്പോലെ എല്ലാം തികഞ്ഞവരായി മാറ്റുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ചിലപ്പോൾ മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയയായിരിക്കും അത്. ഡോ. മാമ്മനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ഡോക്ടർമാരും അർപ്പണബോധമുള്ള നഴ്സിങ് ടീമും ചേർന്നാണ് ഇതു യാഥാർഥ്യമാക്കുന്നത്. അസാധാരണമായ ഒരു സൗഹൃദം ഈ കാലയളവിൽ കുട്ടികളുടെ രക്ഷിതാക്കളും നിയോ നാറ്റൽ വിഭാഗവും തമ്മിൽ ഉണ്ടാകും. ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളെ എങ്ങനെ പരിചരിക്കണമെന്നു ഡോക്ടർമാരും നഴ്സുമാരും ചേർന്ന് രക്ഷിതാക്കളെ പഠിപ്പിക്കും. ഈ ബന്ധം കുട്ടികൾ വളർന്നുവലുതായാലും തുടരുന്നു എന്നതാണ് ഡോ. മാമ്മന്റെ അനുഭവം.
അടുത്തിടെ അദ്ദേഹത്തെ കാണാൻ ഒരു അതിഥി എത്തി. രണ്ടു വ്യാഴവട്ടം മുമ്പ് ഡോ. മാമ്മൻ സർജറി നടത്തിയ നവജാത ശിശു. ഐ.എ.എസ് കിട്ടി മസൂറിയിലേക്കു പോകുന്നതിെൻറ തൊട്ടു മുമ്പ് യാത്രപറയാൻ വന്നതായിരുന്നു. ഇത്തരം അപൂർവതകളാണ് തെൻറ പ്രഫഷെൻറ മഹത്ത്വമായി അദ്ദേഹത്തിന് എടുത്തുപറയാനുള്ളത്. മാമ്മൻ അങ്കിൾ എന്നു സംബോധന ചെയ്തുവരുന്ന കത്തുകളും ക്രിസ്മസ്-ന്യൂ ഇയർ കാർഡുകളും അദ്ദേഹം സൂക്ഷിച്ചുവെച്ചിരിക്കുന്നു. പത്തു വയസ്സുള്ള കുട്ടി അവൾ ഉണ്ടാക്കിയ കേക്ക് ഈയിടെ ഡോക്ടർ അങ്കിളിന് അയച്ചുകൊടുത്തു. എത്ര പണം കിട്ടിയാലും അതൊന്നും ആ കേക്കിെൻറ അത്രയും വരില്ല എന്നാണ് മാമ്മൻ പറയുന്നത്. കാരണം, അതിൽ തുടിക്കുന്നതു ജീവിതമാണ്.
ആസ്റ്റർ മിംസിൽ താൻ ചികിത്സിക്കുകയും സർജറി നടത്തുകയും ചെയ്ത കുട്ടികളുടെ കൂടിച്ചേരൽ എല്ലാ വർഷവും അദ്ദേഹം നടത്തുന്നുണ്ട്. വാവാസ് ഡേ ഒൗട്ട് എന്ന പേരിൽ. കുഞ്ഞുങ്ങൾ രക്ഷിതാക്കൾക്കൊപ്പം എത്തി അനുഭവങ്ങൾ പങ്കുവെക്കുകയും ആടിപ്പാടി രസിക്കുകയും ചെയ്യുന്നു. ഇക്കൊല്ലം വാവാസ് ഡേ ഒൗട്ട് സീസൺ 8 സെപ്റ്റംബർ എട്ടിനാണ് നടക്കുന്നത്. ദൈവത്തിെൻറ അനുഗ്രഹംകൊണ്ടാണ് തനിക്കു നവജാത ശിശുക്കളുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നതെന്നാണ് ഡോ മാമ്മൻ പറയുന്നത്.
ശിശുവിന്റെ അവയവവളർച്ചയിലെ പോരായ്മകൾ മൂന്നു മാസം പൂർത്തിയാകുമ്പോൾ കണ്ടുപിടിക്കാൻ കഴിയും. എന്നാൽ, സ്കാനിങ്ങിൽ കണ്ടെത്താൻ പറ്റാത്തവയുമുണ്ട്. ആദ്യ മൂന്നു മാസമാണ് അവയവങ്ങൾ രൂപംപ്രാപിക്കുന്നത്. പിന്നീട് ഒരു അവയവവും പുതുതായി ഉണ്ടാകില്ല. ഉണ്ടായിരുന്നവ വികസിക്കുകയേ ഉള്ളൂ. നവജാത ശിശുക്കളുടെ ഹൃദയം, വൃക്ക, കുടൽ, മൂത്രനാളി, ബ്ലാഡർ, ശ്വാസകോശം , മലദ്വാരം തുടങ്ങിയവയിലെ തകരാറുകളും പോരായ്മകളും ശസ്ത്രക്രിയയിലൂടെ പൂർണമായി പരിഹരിക്കാൻ കഴിയും.
കോഴിക്കോട്ടെ പ്രശസ്ത ശിശുരോഗ വിദഗ്ധനായിരുന്ന ഡോ. എൻ.എം. മത്തായിയുടെ മകൾ മേരിയാണ് മാമ്മന്റെ ജീവിത സഖി. ഇ.എൻ.ടി ഡോക്ടറായ അവരും ആസ്റ്റർ മിംസിലാണ്. മൂത്ത മകൾ രേഷ്മ കൊച്ചിയിൽ ഭർത്താവ് ആദർശിനൊപ്പം. രേഷ്മ നിയമ ബിരുദധാരിയാണ്. മകൻ രോഷൻ എൻ.ഐ.ടിയിലെ എൻജിനീയറിങ് പഠനത്തിനുശേഷം യു.എസിൽ തിയററ്റിക്കൽ ഫിസിക്സിൽ ഗവേഷണം നടത്തുന്നു. രണ്ടു പേരക്കുട്ടികളുമുണ്ട് ഡോ. മാമ്മന്. തിരക്കിനിടയിലും വായന, പൂന്തോട്ടപരിചരണം, യാത്ര എന്നിവ അദ്ദേഹം മാറ്റിവെക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.