Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dr-Abraham-maman
cancel
camera_alt??. ?????????? ????????

ഒ​രു കു​ഞ്ഞിന്‍റെ ജ​ന​നം ദൈ​വ​ത്തിന്‍റെ ദാ​ന​മാ​ണ്. കൈയി​ൽ കി​ട്ടു​ന്ന​തുവ​രെ ആ ​ജ​ന​നം ഒ​രു സ​മ​സ്യ​യും. എ ​ല്ലാ കു​ഞ്ഞു​ങ്ങ​ളും ഒ​രു ​പോ​ലെ​യ​ല്ല പി​റ​ന്നുവീ​ഴു​ന്ന​ത്. ചി​ല​ർ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ, മ​റ്റു ചി​ല​ ർ വൈ​ക​ല്യ​ങ്ങ​ളോ​ടെ... ഗ​ർ​ഭ​കാ​ല​ത്തിന്‍റെ ക​ഠി​ന​മാ​യ പ്ര​യാ​സ​ങ്ങ​ളി​ൽ ആ​റ്റു​നോ​റ്റി​രു​ന്ന്​ ഉ​ണ്ടാ ​കു​ന്ന കു​ഞ്ഞിന്‍റെ വൈ​ക​ല്യം തി​രി​ച്ച​റി​യു​മ്പോ​ൾ ത​ക​ർ​ന്നുപോ​കും ഏ​തു ര​ക്ഷി​താ​വി​ന്‍റെയും മ​ന​സ് സ്. അ​വ​ർ​ക്കു സാ​ന്ത്വ​ന​മേ​കി ചി​കി​ത്സ​യി​ലൂ​ടെ​യും സ​ർ​ജ​റി​യി​ലൂ​ടെ​യും , കൈ​വി​ട്ടു പോ​യെ​ന്നു ക​രു​ തി​യ ജീ​വി​തം തി​രി​ച്ചുപി​ടി​ച്ചുകൊ​ടു​ക്കു​ന്ന ഡോ​ക്ട​ർ അ​വ​ർ​ക്കു ദൈ​വ​തു​ല്യ​നാണ്‌. അ​വ​രു​ടെ പ്രാ​ർ​ ഥന​ക​ളി​ൽ ആ ഡോ​ക്ട​റും ഉ​ണ്ടാ​കും. അ​ങ്ങ​നെ നൂ​റുക​ണ​ക്കി​ന് മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​ർ​ഥ​ന​ക​ളി​ൽ നി​റ​ ഞ്ഞു നി​ൽ​ക്കു​ന്ന ആ​ളാ​ണ് ഡോ. ​അ​ബ്ര​ഹാം മാ​മ്മ​ൻ.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന പീ​ഡി​യാ​ ട്രി​ക് സ​ർ​ജ​നാ​യ ഡോ. ​മാ​മ്മ​ൻ പ്ര​ശ​സ്തി ആ​ഗ്ര​ഹി​ക്കാ​ത്ത ആ​ളാ​ണ്. വാ​ർ​ത്താമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ ക്ഷ​പ്പെ​ടാ​ൻ ഒ​ട്ടും താ​ൽ​പ​ര്യ​മി​ല്ലാ​ത്ത ആ​ൾ. തി​രു​വ​ല്ല​ സ്വ​ദേ​ശി​യാ​യ മാ​മ്മ​ൻ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ശി​ശു ശ​സ്ത്ര​ക്രി​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. വെ​ല്ലൂ​ർ ക്രിസ്​ത്യൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.ബി.​എ​സ് പ​ഠ​ന​ത്തി​നുശേ​ഷം കോഴിക്കോട്​ മെഡിക്കൽ കോളജിൽനിന്ന്​ പീഡിയാ​ട്രിക്​ സ​ർ​ജ​റി​യി​ൽ എം.എ​സ് എ​ടു​ത്ത മാ​മ്മ​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ൽ പീ​ഡി​യാ​ട്രി​ക് സ​ർ​ജ​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ആ​സ്ട്രേ​ലി​യ​യി​ലെ റോ​യൽ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ പി​ന്നീ​ട് അ​ഡ്വാ​ൻ​സ്ഡ് പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി​യി​ൽ പ​രി​ശീ​ല​നം നേ​ടി. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ആ​സ്​റ്റ​ർ മിം​സി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് നി​യോ നാ​റ്റ​ൽ സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​നാ​ണ്.

ചെ​റു​പ്പംമു​ത​ലേ കു​ഞ്ഞു​ങ്ങ​ളോ​ട് തോ​ന്നി​യി​രു​ന്ന കൗ​തു​ക​മാ​ണ് കു​ട്ടി​ക​ളു​ടെ ഡോ​ക്ട​ർ ആ​കാ​ൻ അ​ബ്ര​ഹാം മാ​മ്മ​നെ പ്രേ​രി​പ്പി​ച്ച​ത്. വൈ​ക​ല്യ​ങ്ങ​ളോ​ടെ പി​റ​ന്നുവീ​ഴു​ന്ന കു​ട്ടി​ക​ളു​ടെ പോ​രാ​യ്മ​ക​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി അ​വ​രെ മ​റ്റു കു​ട്ടി​ക​ളെപ്പോ​ലെ എ​ല്ലാം തി​ക​ഞ്ഞ​വ​രാ​യി മാ​റ്റു​ക എ​ന്ന ദൗ​ത്യ​മാ​ണ് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ല​പ്പോ​ൾ മാ​സ​ങ്ങ​ൾ നീ​ണ്ടുനി​ൽ​ക്കു​ന്ന പ്ര​ക്രി​യയാ​യി​രി​ക്കും അ​ത്. ഡോ. ​മാ​മ്മ​നും അ​ദ്ദേ​ഹ​ത്തിന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രും അ​ർ​പ്പ​ണബോ​ധ​മു​ള്ള ന​ഴ്സി​ങ് ടീ​മും ചേ​ർ​ന്നാ​ണ് ഇ​തു യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ ഒ​രു സൗ​ഹൃ​ദം ഈ ​കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും നി​യോ നാ​റ്റ​ൽ വി​ഭാ​ഗ​വും ത​മ്മി​ൽ ഉ​ണ്ടാ​കും. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കു​ട്ടി​ക​ളെ എ​ങ്ങനെ പ​രി​ച​രി​ക്ക​ണ​മെ​ന്നു ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും ചേ​ർ​ന്ന് ര​ക്ഷി​താ​ക്ക​ളെ പ​ഠി​പ്പി​ക്കും. ഈ ​ബ​ന്ധം കു​ട്ടി​ക​ൾ വ​ള​ർ​ന്നുവ​ലു​താ​യാ​ലും തു​ട​രു​ന്നു എ​ന്ന​താ​ണ് ഡോ. ​മാ​മ്മന്‍റെ അ​നു​ഭ​വം.

Dr-Abraham-maman
ഡോ. ​അ​ബ്ര​ഹാം മാ​മ്മ​നും ഭാര്യ ഡോ. ​മേ​രി​യും

അ​ടു​ത്തി​ടെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ഒ​രു അ​തി​ഥി എ​ത്തി. ര​ണ്ടു വ്യാ​ഴ​വ​ട്ടം മു​മ്പ്​ ഡോ. ​മാ​മ്മ​ൻ സ​ർ​ജ​റി ന​ട​ത്തി​യ ന​വ​ജാ​ത ശി​ശു. ഐ.എ.എ​സ് കി​ട്ടി മ​സൂ​റി​യി​ലേ​ക്കു പോ​കു​ന്ന​തി​​​​​​​െൻറ തൊ​ട്ടു മു​മ്പ്​ യാ​ത്രപ​റ​യാ​ൻ വ​ന്ന​താ​യിരുന്നു. ഇ​ത്ത​രം അ​പൂ​ർ​വ​ത​ക​ളാ​ണ് ത​​​​​​​​െൻറ പ്ര​ഫഷ​​​​​​​​െൻറ മ​ഹത്ത്വ​മാ​യി അ​ദ്ദേ​ഹ​ത്തി​ന് എ​ടു​ത്തുപ​റ​യാ​നു​ള്ള​ത്. മാ​മ്മ​ൻ അ​ങ്കി​ൾ എ​ന്നു സം​ബോ​ധ​ന ചെ​യ്തുവ​രു​ന്ന ക​ത്തു​ക​ളും ക്രി​സ്മ​സ്-ന്യൂ ​ഇ​യ​ർ കാ​ർ​ഡു​ക​ളും അ​ദ്ദേ​ഹം സൂ​ക്ഷി​ച്ചുവെ​ച്ചി​രി​ക്കു​ന്നു. പ​ത്തു വ​യ​സ്സു​ള്ള കു​ട്ടി അ​വ​ൾ ഉ​ണ്ടാ​ക്കി​യ കേ​ക്ക് ഈ​യി​ടെ ഡോ​ക്ട​ർ അ​ങ്കി​ളി​ന്​ അ​യ​ച്ചുകൊ​ടു​ത്തു. എ​ത്ര പ​ണം കി​ട്ടി​യാ​ലും അ​തൊ​ന്നും ആ ​കേ​ക്കി​​​​​​​െൻറ അ​ത്ര​യും വ​രി​ല്ല എ​ന്നാ​ണ് മാ​മ്മ​ൻ പ​റ​യു​ന്ന​ത്. കാ​ര​ണം, അ​തി​ൽ തു​ടി​ക്കു​ന്ന​തു ജീ​വി​ത​മാ​ണ്.

ആ​സ്​റ്റ​ർ മിം​സി​ൽ താ​ൻ ചി​കി​ത്സി​ക്കു​ക​യും സ​ർ​ജ​റി ന​ട​ത്തു​ക​യും ചെ​യ്ത കു​ട്ടി​ക​ളു​ടെ കൂ​ടി​ച്ചേ​ര​ൽ എ​ല്ലാ വ​ർ​ഷ​വും അ​ദ്ദേ​ഹം ന​ട​ത്തു​ന്നു​ണ്ട്. വാ​വാ​സ് ഡേ ​ഒൗട്ട്​ എ​ന്ന പേ​രി​ൽ. കു​ഞ്ഞു​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം എ​ത്തി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കുവെ​ക്കു​ക​യും ആ​ടി​പ്പാ​ടി ര​സി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ക്കൊ​ല്ല​ം വാ​വാ​സ് ഡേ ഒൗട്ട്​ സീസൺ 8 ​സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ന​ട​ക്കു​ന്ന​ത്. ദൈ​വ​ത്തി​​​​​​​െൻറ അ​നു​ഗ്ര​ഹംകൊ​ണ്ടാ​ണ് ത​നി​ക്കു ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നാ​ണ് ഡോ ​മാ​മ്മ​ൻ പ​റ​യു​ന്ന​ത്.

Dr-Abraham-maman-and-Dr mary

ശി​ശു​വിന്‍റെ അ​വ​യ​വവ​ള​ർ​ച്ച​യി​ലെ പോ​രാ​യ്മ​ക​ൾ മൂ​ന്നു മാ​സം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ക​ണ്ടുപി​ടി​ക്കാ​ൻ ക​ഴി​യും.​ എ​ന്നാ​ൽ, സ്കാ​നി​ങ്ങി​ൽ ക​ണ്ടെ​ത്താ​ൻ പ​റ്റാ​ത്ത​വ​യു​മു​ണ്ട്. ആ​ദ്യ മൂ​ന്നു മാ​സ​മാ​ണ് അ​വ​യ​വ​ങ്ങ​ൾ രൂ​പംപ്രാ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് ഒ​രു അ​വ​യ​വ​വും പു​തു​താ​യി ഉ​ണ്ടാ​കി​ല്ല. ഉ​ണ്ടാ​യി​രു​ന്ന​വ വി​ക​സി​ക്കു​ക​യേ ഉ​ള്ളൂ. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഹൃ​ദ​യം, വൃ​ക്ക, കു​ട​ൽ, മൂ​ത്ര​നാ​ളി, ബ്ലാ​ഡ​ർ, ശ്വാ​സ​കോ​ശം , മ​ല​ദ്വാ​രം തു​ട​ങ്ങി​യ​വ​യി​ലെ ത​ക​രാ​റു​ക​ളും പോ​രാ​യ്മ​ക​ളും ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

കോ​ഴി​ക്കോ​ട്ടെ പ്ര​ശ​സ്ത ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യിരുന്ന ഡോ. ​എ​ൻ.എം. ​മ​ത്താ​യി​യു​ടെ മ​ക​ൾ മേ​രി​യാ​ണ് മാ​മ്മന്‍റെ ജീ​വി​ത സ​ഖി. ഇ.എ​ൻ.ടി ​ഡോ​ക്ട​റാ​യ അ​വ​രും ആ​സ്​റ്റർ മിം​സി​ലാ​ണ്. മൂ​ത്ത മ​ക​ൾ രേ​ഷ്മ കൊ​ച്ചി​യി​ൽ ഭ​ർ​ത്താ​വ് ആ​ദ​ർ​ശി​നൊ​പ്പം. രേ​ഷ്മ നി​യ​മ ബി​രു​ദ​ധാ​രി​യാ​ണ്. മ​ക​ൻ രോ​ഷ​ൻ എ​ൻ.ഐ.​ടി​യി​ലെ എ​ൻജി​നീ​യ​റിങ്​ പ​ഠ​ന​ത്തി​നുശേ​ഷം യു.എ​സി​ൽ തി​യ​റ​റ്റി​ക്ക​ൽ ഫി​സി​ക്സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്നു. രണ്ടു പേരക്കുട്ടികളുമുണ്ട്​ ഡോ. മാമ്മന്​. തി​ര​ക്കി​നി​ട​യി​ലും വാ​യ​ന, പൂ​ന്തോ​ട്ടപ​രി​ച​ര​ണം, യാ​ത്ര എ​ന്നി​വ അദ്ദേഹം മാ​റ്റിവെ​ക്കാ​റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lifestyle NewsDr. Abraham MamanDr. MaryPediatric Surgeonkozhikode aster mims Hospital
Next Story