ഏഴാം നൂറ്റാണ്ടിലെ ഖുർആൻ ലേലത്തിന്; 8 കോടി അടിസ്ഥാന വില

ഏഴാം നൂറ്റാണ്ടിലെ ഖുർആൻ കൈയെഴുത്ത് പ്രതി നെതർലൻഡ്സിൽ ലേലം ചെയ്യുന്നു. ടെഫാഫ് മാസ്ട്രിച് ഫൈൻആർട്സ് മേളയിലാണ് ഹിജാസി ലിപിയിലെഴുതിയ ഖുർആൻ പകർപ്പ് ലേലത്തിന് വെക്കുന്നത്.

മുഹമ്മദ് നബിയുടെ മരണത്തിന് ഏകദേശം 50 വർഷത്തിന് ശേഷം എഴുതപ്പെട്ടതെന്ന് കരുതുന്ന പകർപ്പിന് പത്ത് ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) ആണ് അടിസ്ഥാന വിലയായി നിശ്ചയിച്ചതെന്ന് വിൽപനക്കാരായ ഷാപെറോ റെയർ ബുക്സ് അറിയിച്ചു.

ലണ്ടനിലെ സ്വകാര്യ ശേഖരത്തിൽനിന്നാണ് ഷാപെറോ റെയർ ബുക്സ് ഇത് സ്വന്തമാക്കുന്നത്. പുരാതന ഖുർആൻ പ്രതികൾ വിവിധ മ്യൂസിയങ്ങളിലുണ്ടെങ്കിലും വ്യക്തികളുടെ പക്കൽ അപൂർവമാണ്.

Tags:    
News Summary - 7th century Quran auction; 8 crore base price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.