മദീന: ഹജ്ജ് തീർഥാടകരെ സേവിക്കുന്നതിനായി മദീന മുനിസിപ്പാലിറ്റിക്ക് കീഴിൽ 9900 പേർ. ഇൗ വർഷത്തെ ഹജ്ജ് പ്രവർത്തന പദ്ധതി നടപ്പാക്കുന്നതിനാണ് ഇത്രയും പേരെ നിയോഗിച്ചിരിക്കുന്നത്.
ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഫീൽഡിൽ മുഴുസമയ നിരീക്ഷകരുണ്ടാകുമെന്ന് മദീന മുനിസിപ്പാലിറ്റി പറഞ്ഞു. മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, കഫേകൾ, റസ്റ്റാറന്റുകൾ, കേറ്ററിങ് കിച്ചണുകൾ, ഹൈവേകളിലെ പെട്രോൾ സ്റ്റേഷനുകൾ, സർവിസ് സെന്ററുകൾ, ബാർബർ ഷോപ്പുകൾ, തെരുവ് കച്ചവടം എന്നിവ നിരീക്ഷിക്കും.
ശുചീകരണം, അണുനശീകരണം, കീടങ്ങളെ ചെറുക്കുക എന്നിവയിലൂടെ ശുചിത്വ നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ മുഴുസമയം തുടരും. ഹറം പരിസരം, താമസ ഏരിയകൾ, പള്ളികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, ചരിത്ര സ്ഥലങ്ങൾ, മാർക്കറ്റുകൾ, ഇവൻറുകൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവയും പ്രവർത്തന പദ്ധതി ലക്ഷ്യമിടുന്നതായി മുനിസിപ്പാലിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.