പു​ണ്യ​സ്നാ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​സ്മ​ക്കു​ളം

അരവണ കണ്ടെയ്‌നറുകൾ ഉടൻ എത്തിക്കാൻ കരാർ കമ്പനിക്ക് നോട്ടീസ്

ശ​ബ​രി​മ​ല: ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള അ​ര​വ​ണ ക​ണ്ടെ​യ്‌​ന​റു​ക​ൾ എ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍ഹി ആ​സ്ഥാ​ന​മാ​യ ക​രാ​ർ ക​മ്പ​നി​ക്ക് ദേ​വ​സ്വം ബോ​ര്‍ഡ് നോ​ട്ടീ​സ്. ക​മ്പ​നി പു​തി​യ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​വ​ര്‍ക്കെ​തി​രെ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​സ്വം പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​അ​ന​ന്ത​ഗോ​പ​ന്‍ പ​റ​ഞ്ഞു.

ര​ണ്ടു ത​വ​ണ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ ക​മ്പ​നി​ക്ക് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി ക​രാ​ര്‍ ന​ല്‍കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ ക​മ്പ​നി​ക്ക് അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ന്‍ വീ​ണ്ടും അ​വ​സ​രം ന​ല്‍കി​യ സം​ഭ​വം ശ​ബ​രി​മ​ല​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്. ഡ​ല്‍ഹി ആ​സ്ഥാ​ന​മാ​യ ക​മ്പ​നി കൊ​ണ്ടു​വ​ന്ന ക​ണ്ടെ​യ്‌​ന​ര്‍ അ​ര​വ​ണ നി​റ​ച്ച് യ​ന്ത്ര​ത്തി​ല്‍ അ​ടി​ച്ച​പ്പോ​ള്‍ ബ​ല​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നി​ല​ക്ക​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ അ​ര​വ​ണ നി​റ​ച്ച് ഫ്ലി​പ് ലീ​ഡ് ഘ​ടി​പ്പി​ച്ച​പ്പോ​ള്‍ ക​ണ്ടെ​യ്‌​ന​റി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍ന്ന് 40 പെ​ട്ടി തി​രി​കെ ന​ല്‍കി​യി​രു​ന്നു. അ​ര​വ​ണ നി​റ​ച്ച് ഫ്ലി​പ് ലീ​ഡ് ഘ​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് ഇ​വി​ടെ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ത്. എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച​വ​ക്കും നേ​രി​യ ത​ക​രാ​റ് ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ര്‍ഷം ഒ​ന്ന​ര​ക്കോ​ടി ക​ണ്ടെ​യ്‌​ന​റു​ക​ളാ​ണ് ക​രാ​ര്‍ പ്ര​കാ​രം ക​മ്പ​നി എ​ത്തി​ക്കേ​ണ്ട​ത്.

50 ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ത്തി​ക്കാ​ന്‍ ദേ​വ​സ്വം ബോ​ര്‍ഡ് ക​മ്പ​നി​ക്ക് നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം 13.42 ല​ക്ഷം എ​ത്തി​ക്കു​ക​യും അ​തി​ല്‍ 5,35,700 ടി​ന്നു​ക​ളി​ല്‍ അ​ര​വ​ണ നി​റ​ക്കു​ക​യും ചെ​യ്തു. ശേ​ഷി​ക്കു​ന്ന 8,52,000 നി​ല​വി​ല്‍ സ്റ്റോ​ക് ഉ​ണ്ടെ​ങ്കി​ലും ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തു​മൂ​ലം ഇ​വ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ക​ണ്ടെ​യ്‌​ന​റു​ക​ളി​ലാ​ണ് അ​ര​വ​ണ നി​റ​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി ര​ണ്ട് ല​ക്ഷം മു​ത​ല്‍ മൂ​ന്ന് ല​ക്ഷം ക​ണ്ടെ​യ്‌​ന​ര്‍ അ​ര​വ​ണ വി​റ്റ് പോ​കു​ന്നു​ണ്ട്. ഇ​തു​പ്ര​കാ​രം ഇ​നി 25 ദി​വ​സം കൂ​ടി അ​ര​വ​ണ നി​റ​ക്കാ​നു​ള്ള ക​ണ്ടെ​യ്‌​ന​റു​ക​ള്‍ മാ​ത്ര​മാ​ണ് സ​ന്നി​ധാ​ന​ത്ത് സ്റ്റോ​ക്കു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തി​ര​ക്ക് വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ങ്ങ​നെ​യെ​ങ്കി​ല്‍ 15 ദി​വ​സ​ത്തേ​ക്കു​ള്ള ക​ണ്ടെ​യ്‌​ന​റു​ക​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​കു​ക. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ക​ണ്ടെ​യ്‌​ന​ര്‍ ക്ഷാ​മ​ത്തെ തു​ട​ര്‍ന്ന് ഭ​ക്ത​ര്‍ക്ക് പാ​ത്ര​ങ്ങ​ളി​ല്‍ അ​ര​വ​ണ അ​ള​ന്ന് ന​ല്‍കി​യ ച​രി​ത്ര​വും സ​ന്നി​ധാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ശബരിമലയിലെ ഭസ്മക്കുളം മലിനം

ശ​ബ​രി​​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ പു​ണ്യ​സ്നാ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​സ്മ​ക്കു​ളം യ​ഥാ​സ്ഥാ​ന​ത്ത് പു​ന​ർ​നി​​ർ​മി​​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട്​ മു​ഖം തി​രി​ച്ച്​ ദേ​വ​സ്വം ബോ​ർ​ഡ്. ക്ഷേ​ത്ര​ത്തി​​ന്‍റെ വ​ട​ക്കു​പ​ടി​​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​​ല​നി​​ന്നി​രു​ന്ന ഭ​സ്മ​ക്കു​ളം 1980 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മൂ​ടി​​യ​ത്. പ​ക​രം ക്ഷേ​ത്ര​ത്തി​​ന്‍റെ പ​ടി​​ഞ്ഞാ​റ് ഭാ​ഗ​ത്ത് പു​തി​​യ കു​ളം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു.

ഭ​സ്മ​ക്കു​ള​ത്തി​​ൽ കു​ളി​​ച്ചാ​ൽ സ​ർ​വ രോ​ഗ​ങ്ങ​ളും മാ​റു​മെ​ന്നാ​ണ് വി​ശ്വാ​സം. ശ​യ​ന​പ്ര​ദ​ക്ഷി​​ണം ന​ട​ത്തു​ന്ന ഭ​ക്ത​ർ ഭ​സ്മ​ക്കു​ള​ത്തി​​ൽ മു​ങ്ങി​​ക്കു​ളി​​​ച്ച് ഈ​റ​നാ​യാ​ണ് സോ​പാ​ന​ത്തി​​ൽ എ​ത്തു​ന്ന​ത്. നി​ല​വി​ൽ ഭ​സ്മ​ക്കു​ള​ത്തി​​ൽ കെ​ട്ടി​​ക്കി​ട​ക്കു​ന്ന മ​ലി​​ന​ജ​ലം ഒ‍ഴു​കി​പ്പോ​കാ​ൻ ആ​വ​ശ്യ​ത്തി​​ന് സം​വി​ധാ​ന​ങ്ങ​ളി​​ല്ല. മ​ലി​​ന​ജ​ലം പ​മ്പ് ചെ​യ്ത് മാ​റ്റു​ന്ന​തി​​ന് സ്ഥാ​പി​​ച്ച മോ​ട്ടോ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​മ​ല്ല. വെ​ള്ളം സ്പ്രേ ​ചെ​യ്യു​ന്നി​​ന് സ്ഥാ​പി​​ച്ചി​​രി​​ക്കു​ന്ന വാ​ട്ട​ർ ഫൗ​ണ്ട​ൻ മോ​ട്ടോ​ർ പ​മ്പി​​ന്‍റെ മി​​ക്ക വാ​ൽ​വു​ക​ളും അ​ട​ഞ്ഞ നി​​ല​യി​​ലാ​ണ്. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​​ക​മാ​യി​ നി​ല​ച്ച​തി​​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ത​രാ​ണ് മ​ര​ച്ചി​​ല്ല​ക​ളും മ​റ്റും ഉ​പ​യോ​ഗി​​ച്ച് പ്ര​വ​ർ​ത്ത​നം പൂ​ർ​വ​സ്ഥി​​തി​​യി​​ലാ​ക്കി​​യ​ത്. ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​​യി​ച്ചെ​ങ്കി​​ലും ആ​രും എ​ത്താ​ൻ ത​യാ​റാ​യി​​ല്ലെ​ന്നും തീ​ർ​ഥാ​ട​ക​ർ പ​റ​ഞ്ഞു.

സന്നിധാനത്ത് തിരക്കേറി; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം ഭക്തര്‍

ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ആ​രം​ഭി​ച്ച് ഒ​മ്പ​ത് ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കേ​റു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് നാ​ല് ല​ക്ഷ​ത്തി​ല​ധി​കം അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ദ​ര്‍ശ​നം ന​ട​ത്തി​യ​ത്. പ്ര​തി​ദി​നം അ​ര​ക്ഷ​ത്തോ​ളം പേ​രാ​ണ് ശ​രാ​ശ​രി ദ​ര്‍ശ​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി പ​തി​നാ​യി​രം പേ​രാ​ണ് ദ​ര്‍ശ​നം ന​ട​ത്തി​യി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ക്ക് കൂ​ടു​മെ​ന്നാ​ണ് വെ​ര്‍ച്വ​ല്‍ ക്യൂ ​ബു​ക്കി​ങ്ങി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 30 വ​രെ വെ​ര്‍ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം വ​ഴി 8,79,905 പേ​രാ​ണ് ബു​ക്കി​ങ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 26, 28 തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച 83,769, തി​ങ്ക​ള്‍ 81,622 എ​ന്നി​ങ്ങ​നെ​യാ​ണ് ബു​ക്കി​ങ്. 30 വ​രെ​യു​ള്ള ബു​ക്കി​ങ്ങു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഈ ​ദി​വ​സ​ങ്ങ​ളി​ലാ​ണ്. ന​വം​ബ​ര്‍ 21നാ​ണ് ഇ​തു​വ​രെ ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ദ​ര്‍ശ​നം ന​ട​ത്തി​യ​ത്-57,663. നി​ല​വി​ല്‍ പ​ര​മാ​വ​ധി 1,20,000 ബു​ക്കി​ങ്ങാ​ണ് ഒ​രു ദി​വ​സം സ്വീ​ക​രി​ക്കു​ക. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്നി​ധാ​ന​ത്ത് കൂ​ടു​ത​ല്‍ തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​ലീ​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ സ​ജ്ജ​മാ​ണ്. പ്ര​തി​ദി​നം ഒ​ന്നേ​കാ​ല്‍ ല​ക്ഷം ഭ​ക്ത​ര്‍ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യാ​ലും യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കി​ല്ലെ​ന്ന് സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ബി. ​കൃ​ഷ്ണ​കു​മാ​ര്‍ അ​റി​യി​ച്ചു. ദ​ര്‍ശ​ന സ​മ​യം രാ​വി​ലെ​യും വൈ​കീ​ട്ടും വ​ര്‍ധി​പ്പി​ച്ച​ത് ദ​ര്‍ശ​നം സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

Tags:    
News Summary - About Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.