ഹജ്ജ്, ഉംറ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘നസ്​ക്​’ ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ ഉദ്​ഘാടനം ചെയ്യുന്നു

ഹജ്ജ്, ഉംറ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'നസ്​ക്​' പ്രവർത്തനമാരംഭിച്ചു

ജിദ്ദ: ഹജ്ജ്, ഉംറ തീർഥാടന നിയമ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'നസ്​ക്​' ഉദ്ഘാടനം ചെയ്തു. 'ഡിജിറ്റൽ ചക്രവാളത്തിലേക്ക്' എന്ന ശീർഷകത്തിൽ ഡിജിറ്റൽ അതോറിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ ഉദ്​ഘാടനം നിർവഹിച്ചു. ലോകമെമ്പാടുമുള്ള തീർഥാടകർക്ക് സൗദിയിലേക്ക് വരാനും തീർഥാടനം നിർവഹിക്കാനും ആവശ്യമായ മുഴുവൻ നിയമ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് നസ്ക് പ്ലാറ്റുഫോമിൽ 121-ലധികം സേവനങ്ങളാണുള്ളത്.

സൗദി പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്ക് വിശിഷ്ടമായ സേവനവും മികച്ച അനുഭവവും പ്രദാനം ചെയ്യുക എന്നതാണ് നടപടി ക്രമങ്ങൾ എളുപ്പവും സൗകര്യപ്രദമാക്കുകയും ചെയ്യുന്നതിലൂടെ​ ഇത്തരത്തിലൊരരു പ്ലാറ്റ്​ഫോം ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു​. ഇതേ പ്ലാറ്റ്‌ഫോമിൽ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് 75 സേവനങ്ങളും വ്യക്തിഗതമായി 45 സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​.


ബിസിനസ് മേഖലയിലെ 10,000-ത്തിലധികം സ്ഥാപനങ്ങളുമായി സഹകരിച്ച് മൂന്നുകോടിയിലധികം ആളുകൾക്ക് സേവനങ്ങൾ നൽകാൻ കഴിയും. 25 സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് സേവനങ്ങൾ ലഭ്യമാക്കാനാവുമെന്നും ഹജ്ജ്​ ഉംറ മന്ത്രി പറഞ്ഞു. തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്. ടൂറിസം മന്ത്രാലയത്തിന്റെയും സൗദി ടൂറിസം ഏജൻസിയുടെയും സഹകരണത്തോടെ സജ്ജീകരിച്ച തീർഥാടകർക്കായുള്ള ഒരു സംയോജിത സേവന സംവിധാനം കൂടിയാണ് നസ്​ക്​ പ്ലാറ്റ്‌ഫോം.

ഉംറ നിർവഹിക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലെ മതപരവും ചരിത്രപരവുമായ പ്രദേശങ്ങളെ തീർഥാടകരെ പരിചയപ്പെടുത്താനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. പൂർണ സുതാര്യതയോടെ സംയോജിത സേവനങ്ങൾ നൽകുന്നതിനുള്ള വിശ്വസനീയമായ പ്ലാറ്റ്ഫോമാ​ണ്​ നസ്​ക്​ എന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Hajj and Umrah digital platform 'NASA' launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.