പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമാണ് ക്രിസ്മസിന്റെ ഈ അനുഗ്രഹീതവേള നമുക്ക് പ്രദാനം ചെയ്യുന്നത്. വെറുമൊരു അവധിക്കാലം മാത്രമല്ല ക്രിസ്മസ്. മറിച്ച് നമ്മളേവരും ഒത്തുചേരുമ്പോൾ ഹൃദയങ്ങളിലും വീടുകളിലും നിറയുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഓർമപ്പെടുത്തൽ കൂടിയാണത്. കുടുംബത്തിന്റെ സ്നേഹത്തിലും, കമ്യൂണിറ്റിയുടെ ഊഷ്മളമായ അടുപ്പത്തിലും, എല്ലാറ്റിനുമുപരി നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന ദൈവവിശ്വാസത്തിലും അടിയുറച്ചതാണ് ക്രിസ്മസിന്റെ യഥാർഥ ചൈതന്യം. ആ ചൈതന്യം പ്രതിഫലിപ്പിക്കപ്പെടുന്ന വേള കൂടിയാണിത്. നാമെല്ലാവരും പങ്കിടുന്ന സ്നേഹം മറ്റുള്ളവർക്കും പകർന്നു നൽകേണ്ടതുണ്ട്. സഹജീവികളിലേക്കും ദയയും അനുകമ്പയും ചൊരിഞ്ഞുകൊണ്ട് ഹൃദയങ്ങൾ തമ്മിൽ ഐക്യപ്പെടാൻ ഈ അവസരം വിനിയോഗിക്കാം.
ചുറ്റുമുള്ളവർക്ക് അവിസ്മരണീയ അനുഭവങ്ങൾ പകർന്നുകൊണ്ട് പ്രിയപ്പെട്ടവരെ ചേർത്തുനിർത്താൻ ശ്രദ്ധിക്കുമ്പോഴാണ് ക്രിസ്മസ് സഫലമാകുന്നത്. അടുത്തോ ദൂരെയോയാവട്ടെ, ക്രിസ്മസ് പകർന്നു നൽകുന്ന സ്നേഹവും സന്തോഷവും നമ്മെയെല്ലാം ചേർത്തുനിർത്തുന്നു. ക്രിസ്മസ് വാഗ്ദാനം ചെയ്യുന്ന സമാധാനത്തിന്റെയും പ്രത്യാശയുടെയും ഊഷ്മളത അനുഭവിക്കാൻ നമുക്കേവർക്കും കഴിയട്ടെ.
ലഭിച്ചിട്ടുള്ള അനേകം അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുള്ള സമയം കൂടിയാണ് ക്രിസ്മസ് എന്നും നാം ഓർമിക്കേണ്ടതുണ്ട്. ദൈവത്തിന്റെ ഓരോ അനുഗ്രഹവും ആഘോഷിക്കാനുള്ള സന്ദർഭമായി ക്രിസ്മസിനെ നമുക്ക് കാണാം. നല്ല ആരോഗ്യാവസ്ഥ എന്ന സമ്മാനമായാലും, കുടുംബങ്ങളുടെ സ്നേഹവും കെട്ടുറപ്പുമായാലും, നമുക്ക് ചുറ്റുമുള്ളവരിൽ നല്ല സ്വാധീനം ചെലുത്താൻ ലഭിച്ച അവസരമായാലും, അതിന്റെയെല്ലാം പേരിൽ നമുക്ക് ആഘോഷിക്കാം, ദൈവത്തോട് നന്ദി പറയാം.
പുതുവർഷം കടന്നുവരുമ്പോൾ, അത് വളർച്ചക്കുള്ള പുതിയ അവസരങ്ങളും സന്തോഷത്തിന്റെ പുതിയ നിമിഷങ്ങളും മറ്റുള്ളവരിലേക്ക് സ്നേഹം പകരാനുള്ള പുതിയ വഴികളും കൊണ്ടുവരട്ടെയെന്ന് ആശംസിക്കുകയാണ്. ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമാധാനവും പ്രതീക്ഷയും പുതിയ വർഷം മുഴുവനും നമ്മോടൊപ്പം നിൽക്കട്ടെ എന്നാശംസിക്കുന്നു. നിങ്ങളെടുക്കുന്ന ഓരോ തീരുമാനത്തിലും ആ ചൈതന്യം നിങ്ങളെ നയിക്കട്ടെ. നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ക്രിസ്മസ്, പുതുവത്സര ആശംസകൾ നേരുകയാണ്.
‘‘മാലാഖ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ഇതാ, ഞാൻ സര്വജനത്തിനുമായി ഒരു സദ്വാർത്ത നിങ്ങളെ അറിയിക്കുന്നു’’ (ലൂക്കോസ് 2:10)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.