ജിദ്ദ: ഇത്തവണ ഹജ്ജിന് തീർഥാടകർക്ക് 12 കോടി ഭക്ഷണപ്പൊതി വിതരണം ചെയ്യും. മക്കയിലെ മിന, അറഫ, മുസ്ദലിഫ, മദീന എന്നിവിടങ്ങളിലാണ് വിതരണം. തീർഥാടകർക്ക് ആകെ 12 കോടി ഭക്ഷണപ്പൊതി വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഭക്ഷണ വിഭാഗം തലവൻ അഹ്മദ് അൽശരീഫ് പറഞ്ഞു.
ഇതിൽ മൂന്ന് കോടി ഭക്ഷണപ്പൊതി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ മാത്രമാണ്. കഴിഞ്ഞ വർഷം ഹജ്ജ് സീസണിൽ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ 1.5 കോടിയിലധികം ഭക്ഷണവും മക്കയിൽ രണ്ട് കോടി ഭക്ഷണവും കാറ്ററിങ് കമ്പനികൾ വഴി വിതരണം ചെയ്തു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഈ ഹജ്ജ് സീസണിൽ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ. പ്രതിദിനം 60 ലക്ഷം ഭക്ഷണപ്പൊതി തയാറാക്കാൻ കഴിയുന്ന നിലയിലാണ് കമ്പനികളുടെ പ്രവർത്തന ശേഷി. തീർഥാടകർക്ക് ഭക്ഷണമൊരുക്കുന്നതിന് 300 കമ്പനികൾ ഉണ്ടെന്നും അൽശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.