കൊച്ചിയിൽനിന്ന്​ 579 ഹ​ജ്ജ് തീർഥാടകർ കൂടി യാത്രതിരിച്ചു

നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ൽ​നി​ന്ന്​ ഒ​രു വ​യ​സ്സു​കാ​ര​ന​ട​ക്കം 579 ഹാ​ജി​മാ​ർ വ്യാ​ഴാ​ഴ്ച ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി മ​ക്ക​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. പു​ല​ർ​ച്ച മൂ​ന്നി​ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് എ​സ്.​വി 3763 വി​മാ​ന​ത്തി​ൽ 289 പേ​ർ യാ​ത്ര തി​രി​ച്ചു. ഇ​തി​ൽ 275 സ്ത്രീ​ക​ളും 14 പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്.

രാ​ത്രി 8.30ന് ​യാ​ത്ര​തി​രി​ച്ച സൗ​ദി എ​യ​ർ​ലൈ​ൻ​സ് എ​സ്.​വി 3775 വി​മാ​ന​ത്തി​ൽ ഒ​രു വ​യ​സ്സു​ള്ള കു​ഞ്ഞ​ട​ക്കം 290 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് മാ​റാ​ടി മ​ങ്കാ​ര​ബ്രാ​യി​ൽ ഷ​രീ​ഫ് ഹു​സൈ​ന്‍റെ​യും ബി​സ്മി​യു​ടെ​യും ഒ​രു വ​യ​സ്സു​ള്ള ജാ​ബി​റാ​ണ് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം യാ​ത്ര തി​രി​ച്ചി​ട്ടു​ള്ള​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ ല​ക്ഷ​ദീ​പി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ ക്യാ​മ്പി​ലെ​ത്തി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ല​ക്ഷ​ദീ​പി​ൽ​നി​ന്നു​ള്ള 192 പേ​രും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 97 പേ​രു​മ​ട​ക്കം 289 പേ​ർ രാ​ത്രി 8.30നു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കും. വ്യാ​ഴാ​ഴ്ച കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എം.​ഡി എ​സ്. സു​ഹാ​സും സി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ഹ​ജ്ജ്​ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യി​രു​ന്നു.

Tags:    
News Summary - 579 more Hajj pilgrims departed from Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.