കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിനായി കരിപ്പൂർ വിമാനത്താവളം വഴി തീര്‍ഥാടകരുടെ യാത്ര തുടരുന്നു. രണ്ടു ദിവസങ്ങളിലായി 996 തീര്‍ഥാടകരാണ് മക്കയിലേക്ക് യാത്രതിരിക്കാൻ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ എത്തിയത്. മൂന്നു വിമാനങ്ങളിലായി 498 പേര് ചൊവ്വാഴ്ച ജിദ്ദയിലെത്തി.
ആദ്യ ദിവസത്തെ രണ്ടു സര്‍വിസുകള്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 58 മിനിറ്റ് വൈകി ചൊവ്വാഴ്ച പുലർച്ച 12.58നും രാവിലെ എട്ടിന് പോകേണ്ട വിമാനം 27 മിനിറ്റ് വൈകി 8.27നുമാണ് പുറപ്പെട്ടത്. ഉച്ചക്കുശേഷം മൂന്നു മണിക്കുള്ള വിമാനം കൃത്യസമയം പാലിച്ചു.
വിമാനങ്ങള്‍ എത്താന്‍ വൈകിയതാണ് വൈകാന്‍ കാരണമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആദ്യ വിമാനത്തില്‍ പോകേണ്ട 166 യാത്രക്കാര്‍ ചൊവ്വാഴ്ച രാവിലെ പത്തോടെതന്നെ ക്യാമ്പിലെത്തി. ഉച്ചക്ക് 12നും രണ്ടിനുമായി മറ്റ് 332 പേരും ക്യാമ്പിന്റെ ഭാഗമായി. വ്യാഴാഴ്ചയും മൂന്നു വിമാനങ്ങളിലാണ് തീര്‍ഥാടകര്‍ യാത്ര തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.