കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ചൊവ്വാഴ്ച വരെ കേരളത്തിൽനിന്ന് 15,908 അപേക്ഷകളാണ് സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ കൂടുതൽപേരും പുറപ്പെടൽ കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് വിമാനത്താവളമാണ്.
ഇക്കുറി കേരളത്തിൽനിന്നും കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നും ഹജ്ജ് യാത്രക്ക് അവസരമുണ്ട്. 9,924 പേരാണ് കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിയിൽനിന്ന് 3,228 പേരും. 2,756 പേരാണ് കണ്ണൂർ അപേക്ഷയിൽ നൽകിയിരിക്കുന്നത്.
അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി അപേക്ഷ കുറവാണ്. കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും 12,806 പേർ അപേക്ഷിച്ചിരുന്നു. പിന്നീട് സൗദി അറേബ്യ പ്രായപരിധി ഏർപ്പെടുത്തിയതോടെ 10,565 ആയി ചുരുങ്ങി. 2,020ൽ 26,081 പേരും അപേക്ഷ സമർപ്പിച്ചിരുന്നു. ഇക്കുറി അപേക്ഷ നൽകുന്നതിനുള്ള ഫീസ് അടക്കം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.