കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയർമാരായി (ഖാദിമുല്‍ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in വഴി സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2024 ഫെബ്രുവരി 15നകം സമർപ്പിക്കേണ്ടതാണ്. കേന്ദ്ര/ കേരള സർക്കാർ സർവീസിലുള്ള സീനിയര്‍ ഓഫീസർമാർ (ക്ലാസ്സ് എ.) അപേക്ഷിക്കാന്‍ അർഹരല്ല. അപേക്ഷകർക്ക് 2024 ഫെബ്രുവരി 15നോ അതിന് മുമ്പോ ഇഷ്യു ചെയ്തതും, 2025 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പ്രായം 2024 മാർച്ച് 31ന് 50 വയസ്സ് കവിയരുത്. (31-03-1974നോ അതിന് ശേഷമോ ജനിച്ചവർ). മുമ്പ് ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. ആയതിന്‍റെ രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഇന്‍റർവ്യൂ സമയത്ത് ഹജ്ജ്/ഉംറ വിസയുടെ ഒർജിനൽ രേഖകൾ ഹാജരാക്കുകയും ചെയ്യണം.
ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും വകുപ്പു മേധാവിയുടെ എൻ.ഒ.സിയും സഹിതം ഇന്‍റർവ്യൂവിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്ന മുറക്ക് ഹാജരാവേണ്ടതാണ്. ഇന്‍റർവ്യു സംബന്ധിച്ച അറിയിപ്പ് അപേക്ഷകരുടെ ഇ-മെയിൽ വഴിയും, പത്ര മാധ്യമങ്ങൾ മുഖേനയും അറിയിക്കുന്നതായിരിക്കും. വിവരങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 4/2024 പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.