റിയാദ്​ കൊളംബസിൽ നടക്കുന്ന കത്തികളുടെ മേളയിൽനിന്ന്​

ബലിയറുക്കാൻ പുതിയ കത്തി; അറബി പൈതൃകം വിളിച്ചോതി റിയാദിൽ​​ ‘കത്തി മേള’

റിയാദ്: പൈതൃകമായ അറേബ്യൻ നിഷ്​ഠയാണ്​​ ബലിയറുക്കാൻ പുതിയ കത്തി വേണമെന്നത്​. ത്യാഗസ്​മരണകളുണർത്തുന്ന ബലിപെരുന്നാളിലെ ബലിയറുക്കലിന്​ ഇങ്ങനെയൊരു ശീലം അറബി സമൂഹത്തിനിടയിലുണ്ടെന്ന്​ വിളംബരം ചെയ്യുന്ന ‘കത്തി മേള’ സംഘടിപ്പിച്ചുകൊണ്ട്​ അപൂർവവും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു വിപണന അധ്യായത്തിന്​ തുടക്കം കുറിച്ചിരിക്കുകയാണ്​ റിയാദിലെ കൊളംബസ്​ കിച്ചൻ. വീട്ടിലേതായാലും ഹോട്ടലിലേതായാലും അടുക്കളക്ക്​ വേണ്ടതെല്ലാം ഒരു കൂരക്ക്​ കീഴിൽ ലഭ്യമാക്കുന്ന വ്യാപാര സ്ഥാപനമാണ്​ കൊളംബസ്​.

ബലിപെരുന്നാളിനോടനുബന്ധിച്ചാണ്​ ‘കത്തി വിപണന മേള’ കൊളംബസ് കിച്ചനിൽ ആരംഭിച്ചത്​. ഈ മാസം എട്ടിന്​ തുടങ്ങി 28 ന് അവസാനിക്കുന്ന രീതിയിലാണ് മേളയുടെ ക്രമീകരണം. സ്വിറ്റ്​സർലൻഡ്​, ബ്രസീൽ, ഇറ്റലി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം കത്തികളുടെ ഒരു മേളയാണ് ഇവിടെ. ബലി പെരുന്നാളിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളെ അറുക്കുന്നതിനും മാംസം മുറിക്കുന്നതിനുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കത്തികളാണ് മേളയിൽ കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്.

അറുക്കുന്നതിനും മുറിക്കുന്നതിനും മാത്രമല്ല മൃഗങ്ങളുടെ തോലുരിക്കുന്നതിനും ആവശ്യമായ പ്രത്യക തരം കത്തികളും കൂട്ടത്തിലുണ്ട്. അതിൽ പലതും രൂപം കൊണ്ട്​ കൗതുകം ജനിപ്പിക്കുന്നതുമാണ്​. സൗദി പൗരന്മാർ ബലിമൃഗങ്ങളെ അറുക്കുന്നതിന് വർഷം തോറും പുതിയ കത്തികൾ മാത്രമേ ഉപപോഗിക്കുകയുള്ളൂവെന്ന് 22 വർഷമമായി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ‘കൊളംബസ് കിച്ചൻ’ കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ നൗഷാദ് ബഷീർ വാർത്താകുറിപ്പിൽ പറഞ്ഞു.

ആളുകൾ കൂടുതൽ വാങ്ങുന്നത് സ്വിറ്റ്​സർലാൻഡ്​, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കത്തികളാണ്. സൗദിയിൽ ആദ്യമായാണ് ഇത്തരത്തിൽ കത്തികളുടെ മേള സംഘടിപ്പിക്കുന്നതെന്ന്. കൂടാതെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, റസ്​റ്ററൻറുകൾ, കോഫീ ഷോപ്പുകൾ, ബൂഫിയ, ബ്രോസ്​റ്റഡ് ഷോപ്പുകൾ, ബുച്ചറി തുടങ്ങിയവയിലേക്ക്​ ആവശ്യമായ എല്ലാവിധ കിച്ചൻ െമഷിനറികളുടെയും വിൽപനയിൽ വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്​റ്റേഷനറി, ക്ലീനിങ്, സെറാമിക് പാത്രങ്ങൾ തുടങ്ങിയവയുടെ ഒാഫറും ഉൾകൊള്ളിച്ചിട്ടുണ്ട്. 21 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന മീസാൻ അൽ റാബിയ ട്രേഡിങ് കമ്പനിയുടെ ഉപസ്ഥാപനമാണ് കൊളംബസ് കിച്ചൻ. കിച്ചൻ ഐറ്റംസ്, കാറ്ററിങ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ബേക്കിങ് ആൻഡ് കോഫിഷോപ്പ് ഉപകരണങ്ങൾ തുടങ്ങിയവയാണ്​ ഇവിടെ വിൽപന നടത്തുന്നത്​. റിയാദിലെ കിങ് ഫഹദ് റോഡിലെ റിയാദ് ജവാസത്​ ഓഫീസിനടുത്താണ് കൊളംബസ് കിച്ചൻ പ്രവർത്തിക്കുന്നത്​. 

Tags:    
News Summary - 'Knife fair' in Riyadh to evoke Arabic heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.