നെടുമ്പാശ്ശേരി: മനസ്സും ശരീരവും ശുദ്ധമാക്കി മനുഷ്യനെ നവീകരിക്കാൻ സഹായകമാകുന്നതാണ് തീർഥാടനമെന്ന് മന്ത്രി പി. രാജീവ്. സിയാൽ അക്കാദമിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മൂന്ന് എംബാർക്കേഷൻ പോയൻറുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, വിമാന ചാർജിന്റെ കാര്യത്തിൽ കൊച്ചിയും കണ്ണൂരും കരിപ്പൂരും തമ്മിൽ വലിയ വ്യത്യാസം വന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽഗൗരവപൂർവമായ ഇടപെടൽ നടത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ. ഹജ്ജ് ക്യാമ്പ് ചെയർമാൻ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, റോജി എം. ജോൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് ഷിയാസ്, കെ.എം. ദിനകരൻ, വി.ഇ. അബ്ദുൽ ഗഫൂർ, ടി.എം. സക്കീർ ഹുസൈൻ, എ.എം. യൂസഫ്, സഫർ കയാൽ, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, ഷാജി ശങ്കർ, യു. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
കൊച്ചിയിൽനിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച പുറപ്പെടും. ഉച്ചക്ക് 12.10നുള്ള സൗദി എയർലൈൻസിന്റെ ആദ്യ വിമാനത്തിൽ 279 ഹാജിമാരാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.