ഹജ്ജ്​ തീർഥാടകർക്ക് താമസിക്കാൻ മിനയിൽ 12 ടവറുകൾ

ജി​ദ്ദ: പു​തി​യ വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി മി​ന​യി​ൽ 12 പു​തി​യ റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റു​ക​ൾ നി​ർ​മി​ക്കു​ന്നു. മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​നാ​ണ്​ ട​വ​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന വ​ർ​ധ​ന​യു​ടെ വെ​ളി​ച്ച​ത്തി​ലാ​ണി​ത്. ഈ ​വ​ർ​ഷം ഹ​ജ്ജ്​ വേ​ള​യി​ൽ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്​ പ​ദ്ധ​തി.

സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക്​ പോ​കാ​നും വ​രാ​നു​മു​ള്ള സൗ​ക​ര്യം, സു​ര​ക്ഷ എ​ന്നി​വ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സം​വി​ധാ​ന​ങ്ങ​ളും നൂ​ത​ന സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ഈ ​കെ​ട്ടി​ട​ങ്ങ​ളെ വേ​​റി​ട്ട​താ​ക്കും.​ സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ആ​ധു​നി​ക എ​ൻ​ജി​നീ​യ​റി​ങ്​ ഡി​സൈ​നു​ക​ളി​ലാ​ണ്​ ഇ​വ നി​ർ​മി​ക്കു​ന്ന​ത്.

റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റു​ക​ൾ മി​ന​യി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മ​ല്ല. 15 വ​ർ​ഷം മു​മ്പ്​ മി​ന താ​ഴ്​​വ​ര​യി​ൽ ആ​റ് റെ​സി​ഡ​ൻ​ഷ്യ​ൽ ട​വ​റു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. അ​ത്​ വി​ജ​യി​ച്ച​തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 12 എ​ണ്ണം കൂ​ടി നി​ർ​മി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.