മദീന: പ്രവാചക പള്ളിയിൽ റൗദ ശരീഫിൽ തീർഥാടകർക്കും സന്ദർശകർക്കുമുള്ള പ്രാർഥനാ സമയം 10 മിനിറ്റായി കുറച്ചു. നേരത്തെ അര മണിക്കൂർ ആയിരുന്നു സന്ദർശന സമയം. ഹജ്ജ് തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ നിയന്ത്രണം. നുസുക് ആപ്ലിക്കേഷൻ വഴി റൗദയിൽ പ്രവേശിക്കാനുള്ള പെർമിറ്റ് എടുക്കുന്നവർക്ക് മാത്രമാണ് സന്ദർശനാനുമതി ലഭിക്കുക. തീർഥാടകർ പെർമിറ്റിലെ തീയതിയും സയമവും കൃത്യമായി പാലിക്കണം.
പെർമിറ്റിൽ കാണിച്ച സമയത്തിനും അര മണിക്കൂർ മുമ്പെങ്കിലും റൗദ ശരീഫിനടുത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി നിർദേശിച്ചു. റൗദ ശരീഫ് സന്ദർശനത്തിനുള്ള പെർമിറ്റ് ഒരാൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രമാണ് അനുവദിക്കുക. എന്തെങ്കിലും കാരണത്താൽ പെർമിറ്റ് ഉടമകൾക്ക് അനുവദിക്കപ്പെട്ട സമയത്ത് എത്താൻ കഴിയുന്നില്ലെങ്കിൽ മുൻകൂട്ടി റദ്ദാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.