കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് കവർ നമ്പർ നൽകിയതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. സ്വീകാര്യ യോഗ്യമായ അപേക്ഷകൾക്കാണ് കവർ നമ്പർ നൽകിയിട്ടുള്ളത്.
മുഖ്യ അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് ആയും ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്നും ഓരോ അപേക്ഷകരുടെ യൂസർ ഐ.ഡി ഉപയോഗിച്ചും പാസ്പോർട്ട് നമ്പർ ഉപയോഗിച്ചും കവർ നമ്പർ ലഭിക്കുന്നതാണ്.
കവർ നമ്പറിന് മുമ്പിൽ 70 വയസ്സ് വിഭാഗത്തിന് കെ.എൽ.ആർ, ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിന് ഡബ്ല്യു.എം.കെ.എൽ.എഫ്, ജനറൽ വിഭാഗത്തിന് കെ.എൽ.എഫ് എന്നാണ് കോഡ്.
നിശ്ചിത സമയത്ത് അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ കവർ നമ്പർ ലഭിക്കാത്തവരുണ്ടെങ്കിൽ ഹജ്ജ് അപേക്ഷയും അനുബന്ധ രേഖകളും സഹിതം മാർച്ച് 24ന് വൈകിട്ട് അഞ്ചിന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണമെന്നും എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക്: 04832710717.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.