അ​ന്താ​രാ​ഷ്​​ട്ര പ​ർ​വ​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘ജ​ബ​ലു​ന്നൂ​ർ’ പ്ര​കാ​ശ​പൂ​രി​ത​മാ​യ​പ്പോ​ൾ

'ജബലുന്നൂർ' ഖുർആൻ വാക്യങ്ങളാൽ പ്രകാശപൂരിതം

ജി​ദ്ദ: മ​ക്ക​യി​ലെ ഹി​റാ ഗു​ഹ സ്ഥി​തി​ചെ​യ്യു​ന്ന 'ജ​ബ​ലു​ന്നൂ​ർ' അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​യി. ഗു​ഹ​ക്കു​ചു​റ്റും മ​ല​യി​ൽ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്​​ച. അ​ന്താ​രാ​ഷ്ട്ര പ​ർ​വ​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ജ​ബ​ലു​ന്നൂ​റി​നെ ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ളാ​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കി​യ​ത്.

സ​ന്ദ​ർ​ശ​ക​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന നി​റ​ങ്ങ​ളി​ലാ​ണ്​ പ്ര​വാ​ച​ക​ന്​ ആ​ദ്യ​മാ​യി ദി​വ്യ​ബോ​ധ​നം ല​ഭി​ച്ച​ ഹി​റാ മ​ല​ക്ക്​ മു​ക​ളി​ൽ ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ക്കും​വി​ധം പ്ര​കാ​ശി​പ്പി​ച്ച​ത്. ഖു​ർ​ആ​നി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സൂ​ക്ത​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഈ ​മ​ല​ക്കു​താ​ഴെ ന​ട​പ്പാ​ക്കു​ന്ന ഹി​റാ ക​ൾ​ച്ച​റ​ൽ ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഇ​ത്​.

സ്ഥ​ല​ത്തെ​ ച​രി​ത്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ മ​ക്ക മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ന്​ കീ​ഴി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 67,000 ച​തു​ര​ശ്ര മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി​യി​ലാ​ണ് ഹി​റാ ക​ൾ​ച്ച​റ​ൽ ഡി​സ്​​ട്രി​ക്ട്​ പ​ദ്ധ​തി.

ഖു​ർ​ആ​ൻ മ്യൂ​സി​യം, ഹി​റാ മ​ല​യു​ടെ​യും ഗു​ഹ​യു​ടെ​യും ക​ഥ​യും അ​വ​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും പ​റ​യു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഗു​ഹ​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രം എ​ളു​പ്പ​മാ​ക്കി സ​ന്ദ​ർ​ശ​ക​രു​ടെ അ​റി​വും സാം​സ്കാ​രി​ക അ​നു​ഭ​വ​വും സ​മ്പ​ന്ന​മാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - International Mountain Day; 'Jabalunnoor' with Quranic verses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.