ശബരിമല: പുല്ലുമേട് പാത വഴിയെത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറിയുള്ള ദർശനത്തിന് സൗകര്യമൊരുക്കാത്തത് ഭക്തരെ വലക്കുന്നു. ഇതു വഴിയെത്തുന്നവരെ മുൻ കാലങ്ങളിൽ വലിയ നടപ്പന്തലിലെ പ്രധാന വേദിയുടെ മുൻ വശത്ത് കൂടിയുള്ള ബാരിക്കേഡിലൂടെയാണ് താഴെ തിരുമുറ്റത്തേക്ക് കടത്തിവിട്ടിരുന്നത്.
എന്നാൽ, പുല്ലുമേട് പാത വഴിയുള്ള തീർഥാടകരുടെ തിരക്ക് ഗണ്യമായി വർധിച്ചിട്ടും ഇത്തവണ ഇത്തരം സംവിധാനം ഒരുക്കാൻ ദേവസ്വം ബോർഡും പൊലീസും കാട്ടുന്ന അലംഭാവമാണ് വലക്കുന്നത്. ഇതുമൂലം വാവരുനടക്ക് സമീപത്തെ പ്രത്യേക പ്രവേശന കവാടത്തിൽ വൻ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്.
നൂറുകണക്കിന് തീർഥാടകർ ഇവിടെ തടിച്ചുകൂടുന്നത് പലപ്പോഴും വാവരുനടയിൽ എത്തുന്ന തീർഥാടകർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തിരക്ക് വർധിച്ച സാഹചര്യത്തിൽ പുല്ലുമേട് വഴിയെത്തുന്നവർക്ക് സുഖദർശനത്തിനുള്ള സൗകര്യമൊരുക്കാൻ അധികൃതർ തയാറാകണം എന്നതാണ് ഭക്തജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.