ലോകത്ത് ഇത്രയേറെ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥം ഖുർആനെ പോലെ മറ്റൊന്നില്ല. അനേകലക്ഷം ആളുകൾ അത് ആദ്യന്തം ഹൃദിസ്ഥമാക്കുന്നു. അവരിൽ ഗണ്യമായൊരു വിഭാഗം എട്ടും പത്തും വയസ്സായ കുട്ടികളാണ്. അറബി ഭാഷ സംസാരിക്കുകയോ ഭാഷാപരിജ്ഞാനം നേടുകയോ ചെയ്യാത്തവർ. വള്ളിപുള്ളി വ്യത്യാസമില്ലാതെ അവരെല്ലാം ഖുർആൻ മനഃപാഠമാക്കിയവരാണ്. മറ്റൊരു വേദഗന്ഥ്രത്തിനും ലഭിക്കാത്ത സവിശേഷതകളാണിതെല്ലാം. അല്ലാഹുവിെൻറ വചനം എത്ര അർഥ ഗർഭം. ''നിശ്ചയം നാമാണ് ഈ ഗ്രന്ഥം അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കും'' (ഖുർആൻ).
ഖുർആെൻറ വിസ്മയങ്ങൾ എണ്ണിയാലൊടുങ്ങില്ല. അത് ൈദവിക ഗ്രന്ഥമാണ്. ജിന്നുവർഗവും മനുഷ്യവർഗവും ഒന്നിച്ച് ചേർന്ന് ഇതുപോലൊരു ഗ്രന്ഥം കൊണ്ടുവരാൻ ശ്രമിച്ചാൽ അവർക്കത് സാധ്യമാകില്ല. മുഹമ്മദ് നബിക്ക് നൽകിയ അമാനുഷിക ദൃഷ്ടാന്തമാണത്.
മനുഷ്യരുടെ കഴിവിന് അതീതമാണ്. അതുകൊണ്ടാണ് ഖുർആെൻറ വെല്ലുവിളി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും നേരിടാൻ കഴിയാതെ നിലനിൽക്കുന്നത്. ''നമ്മുടെ അടിമക്ക് നാം അവതരിപ്പിച്ചതിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിെൻറ ഏതെങ്കിലും ഒരു സൂക്തം പോലെ മറ്റൊന്ന് കൊണ്ടുവരുക'' (ഖുർആൻ). മനുഷ്യജീവിതത്തിെൻറ സകലതലങ്ങളെയും ഖുർആൻ പരാമർശിക്കുന്നു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, എല്ലാം അതിെൻറ പ്രതിപാദന വിഷയങ്ങളാണ്. നൂറ്റാണ്ടുകളായി മനുഷ്യരാശി അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങൾക്കും അതിൽ പരിഹാരമുണ്ട്. ഖുർആൻ സമർപ്പിക്കുന്ന ജീവിതവ്യവസ്ഥ യുക്തിഭദ്രവും പ്രായോഗികവും സർവനന്മകളുടെയും വിളനിലവുമാണ്. ''ഈ വേദത്തിൽ നാം ഒരു വീഴ്ചയും വരുത്തിയിട്ടില്ല'' (ഖുർആൻ).
ഖുർആൻ സൂചന നൽകുന്ന ശാസ്ത്രീയ സത്യങ്ങൾ നിരവധിയാണ്. ആധുനിക കാലത്ത് മാത്രം മനുഷ്യബുദ്ധിക്ക് കണ്ടെത്താൻ സാധിച്ച ശാസ്ത്ര സത്യങ്ങൾ പതിനാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഖുർആൻ അനാവരണം ചെയ്തു എന്നത് അത്യന്തം വിസ്മയകരമാണ്. ഭ്രൂണശാസ്ത്രം മുതൽ പ്രകൃതി ശാസ്ത്രത്തിെൻറയും സമുദ്ര ശാസ്ത്രത്തിെൻറയുമെല്ലാം സൂക്ഷ്മ വശങ്ങൾ വെളിപ്പെടുത്തിയ ഖുർആൻ ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. എല്ലാ ഭാഷകളും കാലം കഴിയുന്തോറും പരിവർത്തന വിധേയമാവുകയും കൂടുതൽ സാഹിത്യഭംഗിയും അഭിവൃദ്ധിയും നേടിയെടുക്കുകയും ചെയ്യുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഭാഷയും ഇപ്പോഴത്തെ പരിവർത്തിത രൂപവും തമ്മിൽ ഒരു സാമ്യവുമില്ലാത്തത്ര മാറ്റം സംഭവിച്ചതായി കാണാം. എന്നാൽ, ഖുർആെൻറ ഭാഷ ഇന്നും അറബി ഭാഷയുടെ മികച്ച സാഹിത്യ ഭംഗിക്ക് ഉദാഹരണമാണ്. ഈ സവിശേഷത അറബി ഭാഷക്ക് മാത്രം അവകാശപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.