പെരിന്തൽമണ്ണ: റമദാനിലെ വ്രതപുണ്യത്തിലൂടെ ആത്മസംസ്കരണം നേടിയെടുത്ത വിശ്വാസികൾ നാടെങ്ങും ഈദുൽ ഫിത്ർ ആഘോഷിച്ചു. രാപ്പകൽ ചുട്ടുപൊള്ളുന്ന കൊടുംചൂടിലും അന്നപാനീയങ്ങൾ പാടെ ഉപേക്ഷിച്ചെടുത്ത നോമ്പ് നേടിക്കൊടുത്ത ആത്മചൈതന്യത്തിന്റെ ഉൾക്കരുത്തുമായാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേറ്റത്.
റമദാനിൽ ആർജിച്ച പുണ്യവും ഊർജവും മുതൽക്കൂട്ടാക്കി ഭാവിയെ സൃഷ്ടിക്കാനുളള ശ്രമങ്ങളാണ് വിശ്വാസികളിൽ നിന്നുണ്ടാവേണ്ടതെന്ന സന്ദേശം പകർന്ന് ഈദുൽ ഫിത്വർ ആഘോഷിച്ചു. ഇസ്ലാമിക ചിഹ്നങ്ങളെല്ലാം ഭീകരതയുടെ അടയാളങ്ങളായി ഉയർത്തിക്കാട്ടുമ്പോഴും യഥാർഥ വിശ്വാസികളായി ചുമതലകൾ നിർവഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പെരിന്തൽമണ്ണ ടൗണിൽ വാവാസ് മാളിൽ നടന്ന ഈദ്ഗാഹിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ വി.ടി. അബ്ദുല്ലക്കോയയ തങ്ങൾ പറഞ്ഞു.
ദൈവിക സഹായം പ്രതീക്ഷിക്കാൻ പരമാവധി ദൈവിക വ്യവസ്ഥയനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. ബഹുസ്വര സമൂഹത്തിൽ മാതൃക ജീവിത സംസ്കരണം അനിവാര്യമാണ്. തരംതാഴ്ന്ന ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണ് നടക്കുന്നത്. ആശയങ്ങൾക്ക് വിലയില്ല. ആശയപരമായ സംവാദങ്ങളും ചർച്ചകളും സജീവമാക്കിയെടുക്കണമെന്നും വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു.
റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രഫ. ഹാരിസ് ബിൻ സലീം ആഹ്വാനം ചെയ്തു. ഫാഷിസവും ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ബാധ്യതയാണെന്നും ഓർമപ്പെടുത്തി. ആനമങ്ങാട് എ.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ഷൗക്കത്തലി എടത്തനാട്ടുകര, താഴേക്കോട് ഷാലിമാർ ഗ്രൗണ്ടിൽ ഹസൻ അൻസാരി, അങ്ങാടിപ്പുറം പുത്തനങ്ങാടി ടർഫിൽ മൂസ സ്വലാഹി കാര, കൊളത്തൂർ കിളിയമണ്ണിൽ കോംപ്ലക്സ്, പാർക്കിങ് ഗ്രൗണ്ടിൽ വി.കെ. അബ്ദുൽ ഗഫൂർ താഴേക്കോട്, പുഴക്കാട്ടിരി ടർഫിൽ സഹൽ അൽ ഹികമി മങ്കട, കുരുവമ്പലം എ.എം.എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ശാക്കിർ സ്വലാഹി, പുലാമന്തോൾ കൈരളി പാർക്കിങ് ഗ്രൗണ്ടിൽ കെ.വി. മുഹമ്മദ് അലി സലഫി, മുതുകുർശ്ശി ഫുട്ബാൾ ടർഫിൽ അൽത്വാഫ് അൽ ഹി കമി, കുന്നപ്പള്ളി റോസ് വില്ലേജ് ഹോട്ടൽ പാർക്കിങ് ഏരിയയിൽ മൗലവി ഹാരിഫ് ഖാൻ എടത്തനാട്ടുകര, എരവിമംഗലം സലഫി മസ്ജിദിൽ റഷീദ് മഞ്ചേരി, വലമ്പൂർ കുന്നത്തപ്പടി മില്ല് പരിസരത്ത് ടി.കെ. സിഹാജുദ്ദീൻ എന്നിവരും വിവിധ പള്ളികളിൽ ഖത്തീബുമാരും ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
ഏലംകുളം: കുന്നക്കാവ് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ കുന്നക്കാവ് അൽ മദ്റസത്തുൽ ഇസ്ലാമിയ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. നമസ്കാരത്തിന് ഇമാം മുഹമ്മദ് സജീദ് മൗലവിയും ഖുത്തുബക്ക് ഖത്തീബ് ടി.പി. സ്വാലിഹും നേതൃത്വം നൽകി.
മങ്കട: തനിമ മങ്കട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചേരിയം ഐ.സി.സി ഹാളിൽ നടന്ന പെരുന്നാൾ സംഗമം മാപ്പിളപ്പാട്ട് ഗായകൻ ബാപ്പു കൂട്ടിൽ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് മുനീർ മങ്കട അധ്യക്ഷത വഹിച്ചു. സി. നാസർ ഈദ് സന്ദേശം നൽകി. കെ.ടി. അശ്റഫ് കൂട്ടിൽ, കുട്ടിപ്പട്ടുറുമാൽ ഫെയിം അസ്ലഹ് മങ്കട, പി. മുസ്തഫ, ഹുദ ഹാറൂൻ, റിൻഷ, മിൻഹാജ് പി. സുമയ്യ, കെ. ഇശ, കെ. ഷെസ, ടി. അബ്ദുറഹ്മാൻ, ആദിത്യ, അനുശ്രീ, അഹമ്മദ് യാസീൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. കെ. ഉബൈബ സ്വാഗതം പറഞ്ഞു. അബൂബക്കർ സിദ്ദീഖ് സമാപന പ്രഭാഷണം നടത്തി.
വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഈദ്ഗാഹും ഈദ് സൗഹൃദ സംഗമവും സംഘടിപ്പിച്ചു. പ്രത്യേകം ക്ഷണിക്കപ്പെട്ട അറുപതോളം സഹോദര സമുദായാംഗങ്ങൾ ഈദ്ഗാഹിലും തുടർന്ന് നടന്ന സംഗമത്തിലും പങ്കെടുത്തു.
മഹല്ല് ഖതീബ് ടി.എം. ശരീഫ് മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകവും മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി. കുഞ്ഞാലൻ കുട്ടി, കെ. അബ്ദുറഹ്മാൻ, യു.പി. മുഹമ്മദ് ഹാജി, അനസ് കരുവാട്ടിൽ എന്നിവർ ഈദ് സന്ദേശം നൽകി. ശിവദാസൻ, വേലായുധൻ, നിഷ, ദാക്ഷായണി തുടങ്ങിയവർ അവരുടെ ഈദ് അനുഭവങ്ങൾ പങ്ക് വെച്ചു.
മലപ്പുറം: മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പെരുന്നാള്‍ നമസ്കാരത്തിന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. ആഘോഷങ്ങള്‍ ആഭാസങ്ങളാകാതെ നാടിനും സമൂഹത്തിനും ഗുണപരമായ കാര്യങ്ങളില്‍ വ്യാപൃതരാവണമെന്നും എല്ലാ വിഭാഗം ജനങ്ങളോടും സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ഭിന്നശേഷി സുഹൃത്തുക്കളും പെരുന്നാളാഘോഷങ്ങളില്‍ പങ്ക് ചേരാന്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെത്തിയിരുന്നു.
എടക്കര: മനസും ശരീരവും സൃഷ്ടാവിലർപ്പിച്ച് ആത്മവിശുദ്ധിയോടെ റമദാൻ വൃതം പൂർത്തിയാക്കി വിശ്വാസികൾ ആഹ്ലാദത്തോടെ ചെറിയ പെരുന്നാൾ ആഘോഷിച്ചു. സ്ത്രീകൾ ഉൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. വൃതാനുഷ്ടാനത്തിലൂടെ ആർജിച്ചെടുത്ത ത്യാഗവും സഹനവും ആത്മനിയന്ത്രണവും കൈമുതലാക്കി ജീവിതം നയിക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് ഖത്തീബുമാർ വിശ്വാസികളെ ഓർമപ്പെടുത്തി.
ചുങ്കത്തറയിലെ വിവിധ മഹല്ലുകള്‍ സംയുക്തമായി ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ഈദ് ഗാഹിന് സി. അബ്ദുറഹ്മാൻ ഫാറൂഖി നേതൃത്വം നൽകി. പോത്തുകൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സംയുക്ത ഈദ്ഗാഹിന് സി. മുഹമ്മദ് സലീം സുല്ലമി, ചുങ്കത്തറ ഡെലാന്ട്രോ ടര്‍ഫില്‍ കെ.എൻ.എം ഈദ്ഗാഹിന് സി.എച്ച്. അലി ശാക്കിർ, മരുത മസ്ജിദുല്‍ മനാറിൽ അബ്ദുന്നസീർ വഴിക്കടവ്, പാതിരിപ്പാടം ജങ്ഷന് മസ്ജിദിൽ നിസാര്‍ സഖാഫി, എടക്കര മസ്ജിദുസ്സലാം ഈദ്ഗാഹിൽ പി.കെ. മുഹമ്മദ് ബഷീര്‍, എടക്കര സലഫി ഈദ്ഗാഹിൽ ജലീല്‍ മാമാങ്കര, വഴിക്കടവ് മസ്ജിദുല്‍ മുജാഹിദീന്‍ ഈദ്ഗാനിൽ എം. ഖാലിദ് സ്വലാഹി എന്നിവർ നേതൃത്വം നൽകി.
മാമാങ്കര മസ്ജിദ് ഇസ്ലാഹ് ഈദ്ഗാഹിൽ പി. അബൂഹുറൈറ, മൂത്തേടം മസ്ജിദുല്‍ മുജാഹിദീന്‍ ഈദ്ഗാഹിൽ ജംഷിദ് പോത്തുകല്‍, തമ്പുരാട്ടിക്കല്ല് സലഫി മസ്ജിദ് ഈദ്ഗാഹിൽ കെ.പി.എം. ഇഖ്ബാല്‍, ചീരക്കുഴി ഹിറാ മസ്ജിദ് ഈദ്ഗാഹിൽ അബ്ദുറഫീഖ് പോത്തുകല്‍, കാരപ്പുറം മസ്ജിദുല്‍ മുജാഹിദീന്‍ ഈദ്ഗാഹിൽ സക്കീര്‍ മൗലവി കുണ്ടുതോട് എന്നിവർ നേതൃത്വം നൽകി. മുണ്ടേരി ഈദ്ഗാഹിൽ സി.എച്ച്. ഇഖ്ബാൽ, പൂളപ്പാടം ഈദ്ഗാഹിൽ സി.എച്ച്. അലി ജാഫര്‍, നാരോക്കാവ് സലഫി ഈദ്ഗാഹിൽ ജലീൽ പള്ളുരുത്തി, രണ്ടാംപാടം മസ്ജിദുല്‍ ഹുദയിൽ എം.എം. നജീബ്, മരുത റഹ്മാനിയ്യ ജുമാമസ്ജിദിൽ എ.എന്‍. സിറാജുദ്ദീന് മൗലവി, മരുത കെട്ടുങ്ങല്‍ മസ്ജിദ് അബ്ബാസ് സഅദൈനിൽ സി. ഹംസ വഹബി, മുണ്ടപ്പൊട്ടി സുന്നി മസ്ജിദിൽ ദില്‍ഷാദ് വഹബി, മത്തളപ്പാറ സുന്നി മസ്ജിദിൽ നൂറുല്‍ അമീന് മൗലവി, മാമാങ്കര സുന്നി മസ്ജിദിൽ സദഖത്തുല്ല മൗലവി, പോത്തുകല്‍ ടൗണ്‍ സുന്നി മസ്ജിദിൽ പി. നിസാര്‍ വഹബി, ഭൂദാനം സുന്നി മസ്ജിദിൽ റഫീഖ് വഹബി ചെറുകര, കോടാലിപ്പൊയില്‍ പള്ളിപ്പടി സുന്നി മമസ്ജിദിൽ അയ്യൂബ് ബാഖവി, പുഞ്ചകൊല്ലി സുന്നി മസ്ജിദിൽ അന്‍വര്‍ വഹബി കോട്ടുമല, എടക്കര താജുല്‍ ഉലമ മസ്ജിദിൽ അബ്ദുറഷീദ് മുഈനി എന്നിവർ നേതൃത്വം നൽകി.
കാളികാവ്: കാളികാവ് ഈദ്ഗാഹിന് അബുബക്കർ മൗലവിയും ഉദരംപൊയിൽ ഈദ്ഗാഹിന് ഡോ.ബഷീർ മാഞ്ചേരിയും അഞ്ചച്ചവിടി മുച്ചിക്കൽ ടർഫിൽ നടന്ന ഈദ് ഗാഹി ന് കെ.പി. ഷൗക്കത്തലിയും നേതൃത്വം നൽകി. കാളികാവ് ജുമാ മസ്ജിദിൽ മുജീബ് റഹ് മാൻ ദാരിമി, യഹ് ഖൂബി മസ്ജിദിൽ ഫാറൂഖ് വാഫി, ഉദരം പൊയിൽ മസ്ജിദിൽ റബീഹ് ഫൈസി, അഞ്ചച്ചവിടി ജുമാ മസ്ജിദിൽ സുലൈമാൻ ഫൈസി, പുറ്റമണ്ണ ഹിറാമസ്ജിദിൽ ഉസ്മാൻ സുല്ലമി, പൂങ്ങോട്ടിൽ ജുമാമസ്ജിദിൽ മുജീബു റഹ്മാൻ സലഫി, പള്ളിശ്ശേരിയിൽ യഹ്യ മദനി, ചോക്കാട് അബ്ദുൽ സലാം മദനി, മാളിയേക്കലിൽ ശാഫി സ്വലാഹി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
കരുവാരകുണ്ട്: തരിശ് ടൗണിലെ ടർഫിൽ നടന്ന സംയുക്ത ഈദ് ഗാഹിന് ജാഫർ പടിപ്പുര നേതൃത്വം നൽകി. മരുതിങ്ങൽ സലഫി മസ്ജിദിന് കീഴിൽ കിഴക്കെത്തല ടർഫിൽ നടന്ന നമസ്കാരത്തിൽ റിൻഷിദ് ബിൻ ഹംസ ഈദ് സന്ദേശം നൽകി. അങ്ങാടി മസ്ജിദുസ്സലാം ഈദ് ഗാഹിൽ എ.എം. സുനീർ നേതൃത്വം നൽകി. പുൽവെട്ട സലഫി മസ്ജിദ് ഈദ് ഗാഹിന് വി.പി അബ്ദുറഹ്മാൻ നേതൃത്വം നൽകി. കിഴക്കെത്തല സുന്നി മസ്ജിദിൽ അബൂബക്കർ ഫൈസിയും അങ്ങാടി ജുമാമസ്ജിദിൽ സൈതലവി ഫൈസിയും പുന്നക്കാട് നജാത്ത് മസ്ജിദിൽ ഒ.പി അലി ഫൈസിയും മാമ്പുഴ ജുമാമസ്ജിദിൽ ടി.എച്ച് അബ്ദുല്ല ഫൈസിയും നമസ്കാരത്തിന് നേതൃത്വം നൽകി. തുവ്വൂർ മസ്ജിദുന്നൂറിന് കീഴിൽ ആയിഷ മഹൽ ഓഡിറ്റോറിയത്തിൽ ഈദ് ഗാഹ് നടന്നു. യഹ് യ മേലാറ്റൂർ ഖുത്തുബ നിർവഹിച്ചു. സലഫി മസ്ജിദിൽ അബ്ദുൽ ഖാദർ സ്വലാഹിയും ടൗൺ സുന്നി മസ്ജിദിൽ ഉബൈദുല്ല ഫൈസിയും നമസ്കാരത്തിന് നേതൃത്വം നൽകി.
പൂക്കോട്ടൂര്‍: അത്താണിക്കല്‍ ഹിറാ മസ്ജിദിന്റെ ഇത്തവണത്തെ ഈദ്ഗാഹ് അധിനിവേശത്തിനെതിരെ പോരാടുന്ന ഗസ്സക്കൊപ്പമായിരുന്നു. എത്രയെത്ര ചെറു സംഘങ്ങളാണ് വലിയ സംഘങ്ങളെ ജയിച്ചടക്കിയതെന്ന ഖുര്‍ആന്‍ സൂക്തത്തെ ഓര്‍മിപ്പിച്ചുകൊണ്ട് നടന്ന ഈദ്ഗാഹ് ശ്രദ്ധേയമായി.
സർവവും നഷ്ടപ്പെട്ടിട്ടും സ്വന്തം മണ്ണില്‍ നിലനില്പിന് പോരാടുന്ന ഫലസ്തീനികളുടെ ഓർമകള്‍ ദീപ്തമാക്കുന്ന രീതിയിലായിരുന്നു ഈദ്ഗാഹ് പരിസരം ഒരുക്കിയിരുന്നത്.
കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കല്‍ ഈദ് ഗാഹിന് നേതൃത്വം നല്കി. ഫലസ്തീന് ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ ജയിക്കാന്‍ ഇസ്രായേലിന്റെ പടക്കോപ്പുകള്ക്കാകില്ലെന്നും നിലനിൽപിനായി പോരാടുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടെ നില്ക്കാന് ലോക ജനത തയാറാകണമെന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിഷേധ മത്സരവും സംഘാടകര്‍ ഒരുക്കിയിരുന്നു. നമസ്ക്കാരം കഴഞ്ഞിറങ്ങിയ നിരവധിപേര്‍ പ്രതിഷേധമത്സരത്തില് കണ്ണിചേര്‍ന്നു. ഖുര്‍ആന്‍, റമദാന് എന്നിവ അടിസ്ഥാനമാക്കി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു.
കെ. അബ്ദുല്ല, സി. മൂസ, സി. അബ്ദുനാസര്‍, എം. ഷഫീഖ് അഹമ്മദ്, പി. അലി അഷറഫ്, ടി.വി. ശിഹാബ്, എം. യൂസഫ് അമീന്, സാദിഖ് നെല്ലിക്കുന്ന്, സി. ആഷിഖ് ലത്തീഫ്, എം. ഫാദില്‍ മുഹമ്മദ്, പി. ഹനാന്, സി. ഫഹീംമൂസ, പി. അഹമ്മദ് റബീഹ്, സി. മുബാരിഷ് എന്നിവര്‍ നേതൃത്വം നല്കി.
അരീക്കോട്: പഞ്ചായത്ത് സ്റ്റേഡിയത്തിൽ മേത്തലങ്ങാടി ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നടത്തിയ ഈദ് ഗാഹിന് എൻ.വി. സക്കരിയ നേതൃത്വം നൽകി.
കോട്ടക്കൽ: സംയുക്ത ഈദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചെറിയ പെരുന്നാൾ നമസ്കാരം നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള നമസ്കാരത്തിന് നേതൃത്വം നൽകി. പ്രതിസന്ധി ഘട്ടങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ മറികടക്കണമെന്നും ആഗോളതലത്തിൽ വെറുപ്പ് ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളെ മറികടക്കാനുള്ള ആർജവം വിശ്വാസി സമൂഹത്തിന് ഉണ്ടെന്നും നഹാസ് മാള പറഞ്ഞു. ഹാഷിം ഹാജി, നരിമടക്കൽ മുഹമ്മദ് ഹാജി, പാറോളി മൊയ്തീൻ ഹാജി, തിരുനെൽത്ത് ഹമീദ്, മൊയ്തീൻ, ഡോ. സബൂർ, മുഹമ്മദലി കോട്ടക്കൽ, കെ.വി. അബ്ദുൽ ഹമീദ് ആട്ടീരി, വടക്കേതിൽ മുഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
താനൂർ: റമദാനിലെ വിശുദ്ധി ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ഇമാമുമാർ ഉദ്ബോധിപ്പിച്ചു. സംയുക്ത ഈദ് ഗാഹ് കമ്മിറ്റി ബീച്ച് റോഡ് മസ്ജിദ് സലാമിന് സമീപം നടത്തിയ ഈദ് നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എൻ.എം. അബ്ദുൽ ജലീൽ നമസ്കാരത്തിന് നേതൃത്വം നൽകി. മൂലക്കൽ ജനത ആശുപത്രി പരിസരത്ത് നടന്ന ഈദ്ഗാഹിൽ എം.ഐ. അനസ് മൻസൂർ, മൂലക്കൽ കാളാട് റോഡ് സലഫി മസ്ജിദിന് സമീപം എം.സി.സി. നിഹാദ്, ത്വാഹ ബീച്ച് സലഫി മസ്ജിദ് പരിസരത്ത് കുഞ്ഞാലി മദനി, കോർമൻ കടപ്പുറം ദഅവ മസ്ജിദ് ഗ്രൗണ്ടിൽ എം.പി. സുഹൈൽ, താനാളൂർ ഇസ്ലാഹി സ്കൂൾ ഗ്രൗണ്ടിൽ കെ. ഫൈസൽ അൻസാരി, ഒഴൂർ പുൽപറമ്പ് അൽഹിദായ മസ്ജിദ് ഗ്രൗണ്ടിൽ എൻ.കെ. സിദ്ദീഖ് അൻസാരി എന്നിവർ ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകി. നടക്കാവ് ജുമാഅത്ത് പള്ളിയിൽ ഖാദി പി. കുഞ്ഞാമു ഫൈസി, കെ. പുരം ജുമാമസ്ജിദിൽ അബ്ദുറസാഖ് റഹ്മാനി വെണ്ടല്ലൂർ, ടൗൺ ജുമാഅത്ത് പള്ളിയിൽ എം.എ. മുഹമ്മദ് മുസ്ലിയാർ, ജങ്ഷൻ സുന്നി പള്ളിയിൽ സൈനുദ്ദീൻ സഖാഫി, ടൗൺ പുതിയ പള്ളിയിൽ ഇസ്മായിൽ ദാരിമി പോത്തന്നൂർ, ചിറക്കൽ ജുമാമസ്ജിദിൽ ഉസ്മാൻ സഅദി, തയ്യാല റോഡ് നൂറ് മസ്ജിദിൽ ഉബൈദുള്ള അഹ്സനി, ബ്ലോക്ക് സുന്നി പള്ളിയിൽ സുലൈമാൻ സഖാഫി, വടക്കെ ജുമാഅത്ത് പള്ളിയിൽ റഫീഖ് മുസ്ലിയാർ, ആൽബസാർ താഹാ പള്ളിയിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ, ഐ.പി.സി സെന്ററിൽ അബ്ബാസ് സഖാഫി, കാട്ടിലങ്ങാടി വൈദ്യരാട് പള്ളിയിൽ ജമലുലൈലി തങ്ങൾ, കാരാട് ബദരിയ പള്ളിയിൽ ഇമ്പിച്ചിക്കോയ തങ്ങൾ, ടിപ്പു സുൽത്താൻ റോഡ് ഹൈദ്രോസ് പള്ളിയിൽ സി.എം. സുബൈർ, മൂലക്കൽ മക്കാ പള്ളിയിൽ ഫൈസൽ ഫൈസി, തോട്ടുങ്ങൽ പള്ളിയിൽ ബാസിത് ഹുദവി, ചെള്ളിക്കാട് ബദർ ജുമാമസ്ജിദിൽ ആഷിക്ക് ഫൈസി വെന്നിയൂർ, മോര്യ കോട്ടുകാട് ജുമാഅത്ത് പള്ളിയിൽ ഉമർ ഫൈസി പാലത്തിങ്ങൽ എന്നിവർ പെരുന്നാൾ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
തിരൂർ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന മുസ്ലിം വംശഹത്യക്കെതിരെയും പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് പോരാടുന്ന ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമുള്ളതായിരുന്നു ഇത്തവണത്തെ ഈദ് ഗാഹ് സന്ദേശം.
തിരൂർ എം.ഇ.എസ് സ്കൂൾ അങ്കണത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിന് എ.ഐ. അബ്ദുൽ മജീദ് സ്വലാഹി നേതൃത്വം നൽകി. തിരൂരിലെ വിവിധ മതസംഘടനകൾ സംയുക്തമായാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്. സംയുക്ത ഈദ്ഗാഹ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസിർ, കൺവീനർ ലത്വീഫ്, കായൽമഠത്തിൽ കുഞ്ഞിപ്പ, സമദ്, ഡോ. നാസിർ കുരിക്കൾ, അലവിക്കുട്ടി, അബൂബക്കർ, സലിം ബേബി, കുഞ്ഞീതു, സൈനുദ്ദീൻ, ഹംസ ഉമരി, മജീദ് മങ്ങാട്ടിൽ, അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ആലത്തിയൂര്‍: ദാറുൽ ഖുർആൻ അക്കാദമി കാമ്പസിൽ ഈദ് ഗാഹിന് അബ്ദു ശഹീദ് ഫാറൂഖി നേതൃത്വം നൽകി. ദാറുൽ ഖുർആൻ അക്കാദമി ഡയറക്ടർ മുഹമ്മദ് നൂറിൽ അമീൻ, ഡോ. മുജീബ് റഹ്മാൻ, സോനാ റസാഖ്, മുജീബ്, ഇല്യാസ് കുണ്ടനി തുടങ്ങിയവർ പങ്കെടുത്തു.
തിരൂർ: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷൻ തിരൂർ മണ്ഡലം കമ്മിറ്റി താഴെപ്പാലം സ്റ്റേഡിയം ഗ്രൗണ്ട് പരിസരത്ത് ഈദ് ഗാഹ് സംഘടിപ്പിച്ചു. തിരൂർ മസ്ജിദ് അൽ ഹിക്മ ഖത്തീബും വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹാരിസ് കായക്കൊടി ഈദ് ഗാഹിന് നേതൃത്വം നൽകി. വിസ്ഡം സ്റ്റുഡൻസിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
തിരുനാവായ: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്ന് ഈദ്ഗാഹുകളിലും മസ്ജിദുകളിലും നടന്ന പെരുന്നാൾ നമസ്കാരത്തിൽ ഇമാമുമാർ ആഹ്വാനം നൽകി. തിരുനാവായ കോളോഫ് ടർഫിൽ മൂസ മുരിങ്ങേക്കലും കാരത്തൂർ ജുമാ മസ്ജിദിൽ സിദ്ദീഖ് ഫൈസി പഴയന്നൂരും കൊടക്കൽത്താഴം മൈതാനിയിൽ സുലൈമാൽ സബാഹിയും കൈനിക്കര ജുമാ മസ്ജിദിൽ ഉമർദാരിമി ചേപ്പൂരും പട്ടർനടക്കാവ് മസ്ജിദ്ത്തൗഹീദ് അങ്കണത്തിൽ ഹംസ മദീനിയും ആലത്തിയൂർ ദാറുൽഫുർഖാൻ കാമ്പസിൽ അബ്ദുൽ ഷഹീദ് ഫാറൂഖിയും നമസ്കാരത്തിന് നേതൃത്വം നൽകി. നമസ്കാരങ്ങൾക്കുശേഷം ഈദ് മുബാറക് ആശംസിച്ചും പരസ്പരം കെട്ടിപ്പിടിച്ചുമാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.
കൽപകഞ്ചേരി: വളവന്നൂർ അൻസാർ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ആഷിഖ് അൻസാരി നേതൃത്വം നൽകി.
പൊന്നാനി: ഫിഷിങ് ഹാർബറിൽ നടന്ന സംയുക്ത ഈദ് ഗാഹിലേക്കെത്തിയത് ആയിരങ്ങൾ. യുവ പ്രഭാഷകൻ റിഹാസ് പുലാമന്തോൾ പെരുന്നാള്‍ നമസ്കരത്തിനും ഖുതുബക്കും നേതൃത്വം നല്കി.
മാറഞ്ചേരി: വിവിധ മുസ്ലിം സംഘടനകളുടെയും മഹല്ലുകളുടെയും ഐക്യവേദിയായ ഒരുമ മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. മുക്കാല സലഫി മസ്ജിദ് ഖത്വീബ് അബ്ദുൽ ലത്തീഫ് സുല്ലമി ഖുത്വുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി. സംയുക്ത ഈദ്ഗാഹിന് ചെയർമാൻ ഇ.എം. മുഹമ്മദ് ജനറൽ കൺവീനർ എ. അബ്ദുൽ ലത്തീഫ്, ഏ.ടി. അലി, എം.ഇ. നസീർ, എൻ.കെ. ഇസ്ഹാഖ്, വി.കെ. ഫൈസൽ, മുഹമ്മദുണ്ണി , സക്കീർ തുടങ്ങിയവർ പങ്കെടുത്തു.
പൊന്നാനി: മാനവിക ഐക്യത്തിന്റെ സന്ദേശം വിളിച്ചോതി പൊന്നാനി ഫിഷിങ് ഹാർബറിൽ നടന്ന സംയുക്ത ഈദ് ഗാഹിലേക്കെത്തിയത് ആയിരങ്ങൾ. മനുഷ്യ സാഗരം തീര്‍ത്ത സംയുക്ത ഈദ് ഗാഹ് ഫിഷിംഗ് ഹാര്‍ബറിന്റെ മണല്‍ പരപ്പുകളെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു. മാനവിക സാഹോദര്യത്തിന്റെ കഹളമായിരുന്നു ഫിഷിഗ് ഹാര്‍ബറിന്റെ വിശാലതയില്‍ നിന്നും മുഴങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരത്തിലേറെ പേര് സംയുക്ത ഈദ് ഗാഹിന്റെ ഭാഗമാകാനെത്തി. യുവ പ്രഭാഷകൻ റിഹാസ് പുലാമന്തോൾ പെരുന്നാള്‍ നമസ്കരത്തിനും ഖുതുബക്കും നേതൃത്വം നല്കി.
മാറഞ്ചേരി: ഐക്യത്തിന്റെ സന്ദേശം നൽകി ഒരുമ മാറഞ്ചേരി സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹ്. വിവിധ മുസ്ലിം സംഘടനകളുടെയും മഹല്ലുകളുടെയും ഐക്യവേദിയായ ഒരുമ മാറഞ്ചേരിയാണ് പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചത്. മുക്കാല സലഫി മസ്ജിദ് ഖത്വീബ് അബ്ദുൽ ലത്തീഫ് സുല്ലമി ഖുത്വുബക്കും നമസ്കാരത്തിനും നേതൃത്വം നൽകി. സംയുക്ത ഈദ്ഗാഹിന് ചെയർമാൻ ഇ.എം. മുഹമ്മദ് ജനറൽ കൺവീനർ എ. അബ്ദുൽ ലത്തീഫ്, ഏ.ടി. അലി, എം.ഇ. നസീർ, എൻ.കെ. ഇസ്ഹാഖ്, വി.കെ. ഫൈസൽ, മുഹമ്മദുണ്ണി , സക്കീർ തുടങ്ങിയവർ പങ്കെടത്തു.
കുറ്റിപ്പുറം: ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിളയോരം പാർക്കിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. കെ. നജാത്തുല്ല നേതൃത്വം നൽകി. നോമ്പിലൂടെ നമ്മൾ ആർജിച്ച ദൈവഭക്തി ജീവിതത്തിലുടനീളം നില നിർത്തണമെന്നും ദൈവ മാർഗത്തിൽ നന്മ കൽപ്പിക്കുകയും തിന്മ തടയുകയും പരീക്ഷണങ്ങളെ നേരിടാനുളള കരുത്തും വിശ്വാസികൾക്ക് ഉണ്ടാവണമെന്നും ഇമാം ഉൽബോധിപ്പിച്ചു.
ചങ്ങരംകുളം: സംയുക്ത ഈദ് ഗാഹ് കമ്മിറ്റി വലയംകുളം എം.വി.എം സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. കേരള നദ്വത്തുൽ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി കെ.എൻ.എം മർകസ്ദ്ദവ എന്നീസംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. അസ്സബാഹ് അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഹസീബ് മദനി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന ജനതക്ക് അയക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്കു വേണ്ടി ദൈവം താമ്പുരനോട് പ്രാർഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.