ബംഗളൂരു: സഹനത്തിന്‍റെ വ്രതകാലത്തെ 30 നോമ്പും പൂർത്തിയാക്കി വിശ്വാസികൾ ബംഗളൂരു, മൈസൂരു, തുമകൂരു എന്നിവിടങ്ങളിലടക്കം കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിച്ചു. രാവിലെ ഈദ്ഗാഹുകളിലേക്കും മസ്ജിദുകളിലേക്കും തക്ബീർ ധ്വനികളുമായെത്തിയ വിശ്വാസികൾ പെരുന്നാൾ നമസ്കാര ശേഷം പരസ്പരം പുണർന്ന് സാഹോദര്യത്തിന്‍റെ ഊഷ്മളത പങ്കുവെച്ചു. ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനിയിലും ശിവാജി നഗറിലെ ഖുദ്ദൂസ് സാഹിബ് മൈതാനിയിലും നൂറുകണക്കിന് പേർ പങ്കെടുത്ത ഈദ്ഗാഹ് അരങ്ങേറി. മലയാളികളുടെ നേതൃത്വത്തിൽ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. ഫലസ്തീനിൽ സമാനതകളില്ലാത്ത വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന മുസ്‍ലിം സഹോദരങ്ങൾക്കുവേണ്ടി പെരുന്നാൾ ദിനത്തിൽ പ്രത്യേകം പ്രാർഥനകളുയർന്നു. കേരളത്തിലും കർണാടകയിലെ ദക്ഷിണ കാനറ മേഖലയിലും ഗൾഫ് നാടുകളിലുമടക്കം ബുധനാഴ്ചയായിരുന്നു ചെറിയ പെരുന്നാൾ. ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബംഗളൂരുവിന് പുറമെ, മുംബൈ, ഡൽഹിയടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലും ബുധനാഴ്ച മുപ്പതാം നോമ്പ് പൂർത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിച്ചു.
മലബാർ മുസ്‍ലിം അസോസിയേഷന് കീഴിൽ ഡബിൾ റോഡ് ശാഫി മസ്ജിദ്, തിലക് നഗർ മസ്ജിദ് യാസീൻ, മോത്തി നഗർ മഹ്മൂദിയ മസ്ജിദ്, ആസാദ് നഗർ മസ്ജിദ് നമിറ എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടന്നു. യഥാക്രമം സെയ്ദ് മുഹമ്മദ് നൂരി, മുഹമ്മദ് മുസ്‍ലിയാർ കുടക്, പി.എം. മുഹമ്മദ് മൗലവി, അബ്ദുൽ അസീസ് മുസ്‍ലിയാർ എന്നിവർ നേതൃത്വം നൽകി.
ആർ.സീ പുരം ഖുവ്വത്തുൽ ഇസ്‍ലാം മസ്ജിദിൽ ഹുസൈനാർ ഫൈസി, കമ്മനഹള്ളി അസ്റ മസ്ജിദിൽ റിയാസ് ഗസ്സാലി, എച്ച്.എ.എൽ ഖലീൽ മസ്ജിദിൽ റഫീഖ് ബാഖവി, കോട്ടൺ പേട്ട് തവക്കൽ മസ്താൻ ദർഗ മസ്ജിദിൽ എം.പി. ഹാരിസ് ഹിഷാമി, മാറത്തഹള്ളി ടിപ്പു മസ്ജിദിൽ അബ്ദുൽ സമദ് മാണിയൂർ, ബിഡദി ജാമിഅ മസ്ജിദിൽ ജലീൽ മുസ്‍ലിയാർ കുടക്, ബൊമ്മനഹള്ളി മഹ്മൂദിയ്യ മസ്ജിദിൽ മുസ്തഫ ഹുദവി, ഇലക്ട്രോണിക് സിറ്റി മസ്ജിദ് സ്വാലിഹിൽ ഹുജ്ജത്തുല്ല ഹുദവി, നീലസാന്ദ്ര മദീന മസ്ജിദിൽ ഷരീഫ് സിറാജി, ബി.ടി.എം തഖ്‌വ മസ്ജിദിൽ ഇസ്മായിൽ സെയ്നി, മാർക്കം റോഡ് ഉമറുൽ ഫാറൂഖ് മസ്ജിദിൽ സുഹൈൽ ഫൈസി, ഡി.ജെ ഹള്ളി മസ്ജിദുൽ മദീനയിൽ ഷാഫി ഫൈസി, ജാലഹള്ളി ഷാഫി ജുമാ മസ്ജിദിൽ ശഹീറലി ഫൈസി എന്നിവർ നേതൃത്വം നൽകി.
സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ അൾസൂർ മർകസുൽ ഹുദാ അൽ ഇസ്‍ലാമി മസ്ജിദ്, പീനിയ മസ്ജിദ് ഖൈർ, വിവേക് നഗർ ഹനഫി മസ്ജിദ്, മാരുതി നഗർ ഉമറുൽ ഫാറൂക്ക് മസ്ജിദ്, കോറമംഗല കേരള മുസ്‌ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ്, ലക്ഷ്മി ലേഔട്ട് ബദ്‍രിയ്യ മർകസ് മസ്ജിദ്, സാറാ പാളയ മർകസ് മസ്ജിദ്, എച്ച്.എസ്.ആർ ലേഔട്ട് നൂറുൽഹിദായ സുന്നി മദ്റസ ഹാൾ, യാറബ്ബ് നഗർ മസ്ജിദുൽ ഹുദാ, ശിവാജി നഗർ മസ്ജിദുനൂർ, ബ്രോഡ്‌വേ റഹ്മാനിയ്യ മസ്ജിദ്, എം.ആർ പാളയ ബിലാൽ മസ്ജിദ്, മെജസ്റ്റിക്ക് വിസ്ഡം മസ്ജിദ്, കെ.ആർ പുരം നുസ്രത്തുൽ ഇസ്‍ലാം മസ്ജിദ്, എം.എസ് പാളയ നൂറുൽ അഖ്സ മസ്ജിദ്, ദാറുൽ മആരിഫ് സുന്നി മദ്റസ കമ്മിറ്റി കാഡുഗൊടി മസ്ജിദ് ഉമർ, ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്, കസവനഹള്ളി അൽഹുദ മദ്റസ, മല്ലേശ്വരം അൻസാറുൽ ഹുദാ മസ്ജിദ്, പാലസ് ഗുട്ടഹള്ളി ബദ്‍രിയ്യ ജുമാ മസ്ജിദ്, കെ.ജി.എഫ്മറാക്കുൽ ഫലാഹ് മുസ്‍ലിം ജമാഅത്ത്, ബേഗൂർ ജുമാമസ്ജിദ്, ഹൊസൂർ കേരളാ മസ്ജിദ്, കർണ്ണാടക ബ്യാരി ജമാത്തത്ത് ആർ.ടിനഗർ സ്റ്റുഡന്റ്സ് സെന്റർ എന്നിവിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടന്നു.
ജാഫർ നൂറാനി, ബഷീർ സഅദി, അശ്റഫ് സഖാഫി, ഇബ്രാഹിം സഖാഫി പയോട്ട, സത്താർ മൗലവി, ശംസുദ്ദീൻ അസ്ഹരി, ഹനീഫ് സൈദി, ഇയാസ് ഖാദിരി, മജീദ് മുസ്‍ലിയാർ, അബ്ദുൽ സമദ് അഹ്സനി താനൂർ, അനസ് സിദ്ദിഖി, ശിഹാബ് സഖാഫി, ഷൗക്കത്തലി സഖാഫി, ശാഫി സഅദി, അബ്ബാസ് നിസാമി, മുഹമ്മദ് ഫസൽ ഹസനി, മുഹമ്മദ് സുഹൈൽ മുസ്‍ലിയാർ, മജീദ് മസ്ബാഹി, താജുദ്ദീൻ ഫാളിലി, സൈനുദ്ദീൻ അംജദി, ഹാരിസ് മദനി, ശറഫുദ്ദീൻ സഖാഫി, സൽമാനുൽ ഫാരിസി നിസാമി, അബ്ദുൽ വാജിദ് അംജദി, അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം, ജാഫർഖാദിരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.