ശിവാജി നഗർ സഫീന ഗാർഡനിൽ നടന്ന ഈദ്ഗാഹിൽ ജമാഅത്തെ ഇസ്‍ലാമി കേരള ശൂറ അംഗം പി.എം. സാലിഹ്

പെരുന്നാൾ പ്രഭാഷണം നിർവഹിക്കുന്നു 

ഈദിനുള്ളത് ആത്മീയതയുടെയും സാമൂഹിക -രാഷ്ട്രീയത്തിന്‍റെയും തലം- പി.എം. സാലിഹ്

ബംഗളൂരു: റമദാനിന്‍റെ പരിസമാപ്തി എന്ന നിലയിൽ ആത്മീയതയുടെയും ബദറിലെ പോരാട്ടത്തിന്‍റെ വിജയമെന്ന നിലയിൽ സാമൂഹിക -രാഷ്ട്രീയത്തിന്‍റെയും തലങ്ങളാണ് ഈദിനുള്ളതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള ശൂറ അംഗം പി.എം. സാലിഹ് പറഞ്ഞു.

കോൾസ് പാർക്ക് മസ്ജിദു റഹ്മയുടെ ആഭിമുഖ്യത്തിൽ ശിവാജി നഗർ സഫീന ഗാർഡനിൽ നടന്ന ഈദ്ഗാഹിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മുസ്ലിം സമൂഹം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സമുദായം ഐക്യത്തിലേക്ക് നീങ്ങണം. രാഷ്ട്രീയ ആയുധം എന്ന നിലയിൽ സാഹോദര്യത്തെ മുറുകെ പിടിക്കാൻ മുസ്‍ലിം സമൂഹം തയാറാവണം. ഇതര മതസമൂഹങ്ങളുമായും സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കണം. ഭൗതികവും ആത്മീയവുമായ മൂലധനം ശേഖരിക്കുന്നതോടൊപ്പം മുസ്ലിംകൾക്ക് ജീവിതത്തിൽ ആസൂത്രണവും കൃത്യനിഷ്ഠതയും സ്വയം വിചാരണയും വേണമെന്നും അദ്ദേഹം ഉണർത്തി.

Tags:    
News Summary - Eid has a spiritual and socio-political level - P.M. Salih

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT