രാമന്റെ രാജ്യഭരണം നടന്നുകൊണ്ടിരിക്കെ ഒരിക്കൽ ഒരു വൃദ്ധബ്രാഹ്മണൻ മരിച്ച പുത്രന്റെ ശരീരവുമായി അയോധ്യ നഗരിയുടെ രാജദ്വാരത്തിലെത്തി. രാമൻ ചെയ്ത ദുഷ്കൃതം നിമിത്തമാണ് തന്റെ മകൻ മരിക്കാനിടയായതെന്ന് വയോധികൻ വിലപിച്ചു (ഉത്തര കാണ്ഡം. 73:10). ഇതുകേട്ട രാമൻ വസിഷ്ഠാദികളെ വിളിച്ചുവരുത്തി മരണകാരണം ആരാഞ്ഞു. രാമന്റെ രാജ്യാതിർത്തിയിൽ ശൂദ്രൻ തപസ്സ് ചെയ്യുന്നത് നിമിത്തമാണ് ബ്രാഹ്മണ ബാലൻ മരിക്കാനിടയായതെന്ന് വസിഷ്ഠാദി ബ്രാഹ്മണർ രാമനെ ബോധിപ്പിച്ചു (ഉത്തര കാണ്ഡം. 73:26-29). രാമൻ ശൂദ്ര താപസനെ തേടി ഹിമവൽ പർവതപ്രദേശത്തേക്ക് പുറപ്പെട്ടു. അവിടെ സരസിന്റെ തീരത്ത് വൃക്ഷത്തിൽ അധോമുഖനായി കിടന്ന് തപസ്സ്് ചെയ്യുന്ന ഒരു മുനിയെ കണ്ടു. രാമൻ ആ മുനിയോട് ഏതു വർണത്തിൽ പിറന്നവനാണ് അദ്ദേഹമെന്ന് ചോദിച്ചു (ഉത്തര കാണ്ഡം. 75:18). ചോദ്യം കേട്ട മുനി താൻ ശൂദ്ര യോനിയിൽ പിറന്നവനാണെന്നും പേര് ശംബൂകൻ എന്നാണെന്നും പറഞ്ഞു (ഉത്തര കാണ്ഡം. 76:2-3). ഉടൻ തന്നെ രാമൻ ശംബൂകന്റെ ശിരസ്സ് വാളിനാൽ ഛേദിച്ചു. ഇന്ദ്രനും അഗ്നിയും ഈ കർമത്തിന് രാമനെ പ്രശംസിച്ചു. ശംബൂകൻ വധിക്കപ്പെട്ട മാത്രയിൽ ബ്രാഹ്മണ ബാലന് ജീവൻവെച്ചു.
‘രാമാദികളുടെ കാലത്ത് ശൂദ്രാദികൾക്ക് സന്യസിപ്പാൻ പാടില്ലെന്നല്ലേ വിധി’ എന്നും ‘നമുക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്’ എന്നുമുള്ള നാരായണ ഗുരു സ്വാമികളുടെ വാക്കുകൾ ശംബൂകവധത്തോടുള്ള ചരിത്രപരമായ വിമർശനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.