സൗഹൃദം പുതിയ തലത്തിലേക്ക് എത്തി പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കാൻ പഠിപ്പിച്ചത് ഗൾഫ് ജീവിതവും റമദാൻ വ്രതക്കാലവും ആയിരുന്നു. ഒരു റമദാൻ വ്രതം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ആയിരുന്നു സൗദിയിൽ ഗൾഫ് ജീവിതം തുടങ്ങിയത്.സുഹൃത്തുക്കൾ വ്രതമനുഷ്ഠിക്കുന്നതും അവരുടെ ജീവിതവും ഇന്നും മായാതെ മനസ്സിലുണ്ട്. നമ്മുടെ സ്നേഹം നിസ്വാർഥമാണെങ്കിൽ അല്ലാഹു കൈവിടില്ല എന്നതിൽ ഉറച്ചുവിശ്വസിക്കുന്നു. അലഞ്ഞുതിരിയുന്ന മനസ്സിനെ പ്രാർഥനയിലൂടെ നിയന്ത്രിക്കാം. അല്ലാഹുവിൽ വിശ്വസിച്ച് ജീവിക്കുന്നവൻ എന്നും മറ്റുള്ളവർക്ക് താങ്ങും തണലുമാകുന്നത് കണ്ടറിഞ്ഞിട്ടുണ്ട്.
ഒരുപാട് ജീവനക്കാർ താമസിക്കന്ന ഫ്ലാറ്റിൽ എന്നോടൊപ്പം ഖാലിദ് എന്ന സുഹൃത്ത് ഉണ്ടായിരുന്നു. പ്രാർഥനകളിൽ കൃത്യനിഷ്ഠത പുലർത്തിയിരുന്ന വ്യക്തി. ഒരിക്കൽ കുറച്ച് പൈസക്ക് ആവശ്യമായി വന്നപ്പോൾ ഖാലിദ് തന്റെ എ.ടി.എം കാർഡും പിൻ നമ്പർ എഴുതിയ കടലാസും തന്നു. അത്രമാത്രം വിശ്വാസവും സ്നേഹവും ആയിരുന്നു. ചിട്ടയോടെയുള്ള ജീവിതങ്ങളും നല്ല സ്നേഹബന്ധങ്ങളും എന്നിലെ എഴുത്തുകാരനെ സൃഷ്ടിക്കാൻ ഒരുപാട് സഹായിച്ചു എന്നാണ് വിശ്വാസം.
പട്ടിണി കിടക്കുന്നവന്റെ ആത്മാഭിമാനം നഷ്ടപ്പെടാതെ വേണ്ടതെല്ലാം ചെയ്തുകൊടുക്കുമ്പോൾ അല്ലാഹുവിന്റെ കരങ്ങളായി പ്രവർത്തിക്കുകയാണ് നമ്മൾ. നന്മ ചെയ്യാൻ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ആവശ്യമില്ല. എല്ലാവരെയും ഒത്തൊരുമിച്ചുകൂട്ടിയുള്ള ഓരോ ഇഫ്താർ വിരുന്നും പരസ്പരബന്ധം കെട്ടുറപ്പുള്ളതാക്കാൻ സഹായിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.