ക​ണ്ണ​ൻ വീൽചെയർ യാത്രയിൽ

അയ്യ​നെ കാണാൻ കണ്ണന്റെ വീൽചെയർ യാത്ര

കോ​ട്ട​ക്ക​ൽ: ശ​ര​ണം വി​ളി​ച്ച് ഒ​രു​കാ​ലു​മാ​യി ക​ണ്ണ​ൻ വീ​ൽ​ചെ​യ​റി​ൽ യാ​ത്ര തു​ട​രു​ക​യാ​ണ്. ഒ​രേ​യൊ​രു ല​ക്ഷ്യം മ​ന​സ്സി​ൽ സൂ​ക്ഷി​ച്ച്-​ശ​ബ​രി​ഗി​രീ​ശ​നെ കാ​ണ​ണം, ത​നി​ക്കും കു​ടും​ബ​ത്തി​നും വീ​ടൊ​രു​ക്കി​യ ടീ​ച്ച​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ന​ല്ല​ത് വ​ര​ണ​മെ​ന്ന് പ്രാ​ർ​ഥി​ക്ക​ണം. കൊ​ണ്ടോ​ട്ടി മൊ​നൂ​ർ ത​ട​പ്പ​റ​മ്പി​ൽ ക​ണ്ണ​നാ​ണ് (48) വീ​ൽ​ചെ​യ​റി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 15ന് ​കൊ​ണ്ടോ​ട്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ചൊ​വ്വാ​ഴ്ച കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി.

ആ​റു​ത​വ​ണ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ പ്ര​ധാ​ന ല​ക്ഷ്യ​മൊ​ന്ന് മാ​ത്രം- സ്വ​ന്തം വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ പൂ​ക്കോ​ട്ടു​പാ​ടം സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പി​ക സെ​മീ​റ, ത​ട​പ്പ​റ​മ്പി​ലെ നാ​ട്ടു​കാ​ർ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്ക​ണം. പെ​ട്രോ​ൾ പ​മ്പ്, ക്ഷേ​ത്ര​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് അ​ന്തി​യു​റ​ക്കം.

ഭ​ക്ത​ർ ന​ൽ​കു​ന്ന ചെ​റി​യ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യാ​ത്ര. പ​മ്പ​യി​ൽ വെ​ച്ച് കെ​ട്ട് നി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ശ​ബ​രി​മ​ല​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് പ​തി​നെ​ട്ടാം​പ​ടി​യും ക​യ​റാ​ൻ പ്ര​യാ​സ​മാ​ണെ​ങ്കി​ലും അ​യ്യ​പ്പ​ൻ വ​ഴി കാ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ണ്ണ​ൻ.

ത​മി​ഴ്നാ​ട് മു​ത്തു​പേ​ട്ട സ്വ​ദേ​ശി​യാ​യ ക​ണ്ണ​ൻ വ​ർ​ഷ​ങ്ങ​ളാ​യി കൊ​ണ്ടോ​ട്ടി​യി​ലാ​ണ് താ​മ​സം. 2013ൽ ​ജോ​ലി​ക്കി​ടെ​യാ​ണ് മ​രം വീ​ണ് ഇ​ട​തു​കാ​ൽ ന​ഷ്ട​മാ​യ​ത്. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് പൂ​ക്കോ​ട്ടു​പാ​ടം സ്കൂ​ൾ അ​ധി​കൃ​ത​ർ കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും. ഇ​ത് വ​ഴി​ത്തി​രി​വാ​യി. ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം ര​ണ്ട് മു​റി​ക​ളോ​ടു​കൂ​ടി​യ പു​തി​യ വീ​ട്ടി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു.

ലോ​ട്ട​റി വി​ൽ​പ​ന​യി​ൽ​നി​ന്ന് കി​ട്ടു​ന്ന ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ഭാ​ര്യ​യും നാ​ല് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്റെ ജീ​വി​തം. ഭാ​ര്യ സ​തീ​ദേ​വി, വി​ദ്യാ​ർ​ഥി​ക​ളാ​യ സ്നേ​ഹ, അ​നു​മോ​ൾ, നീ​നു, അ​ഭി​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. 

Tags:    
News Summary - kottakal local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.