പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലനവും മന്ത്രി എം.ബി. രാജേഷ് വ്യാഴാഴ്ച വിലയിരുത്തും.പമ്പയിലെ പ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ മന്ത്രി നേരിട്ട് പരിശോധിക്കും. തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് 38 തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രവര്‍ത്തനങ്ങളുടെയും അവലോകനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും.
ശബരിമല തീര്‍ഥാടന മുന്നൊരുക്കം നടത്തുന്നതിന് 32 ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.31 കോടിയും ആറു നഗരസഭകള്‍ക്കായി 1.05 കോടിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ജില്ലയിൽ കുളനട -10.84 ലക്ഷം, റാന്നി പെരുനാട് -23.57 ലക്ഷം, അയിരൂര്‍ -4.57 ലക്ഷം, റാന്നി -4.71 ലക്ഷം, റാന്നി അങ്ങാടി -2.36 ലക്ഷം, റാന്നി പഴവങ്ങാടി -2.24 ലക്ഷം, ചെറുകോല്‍ -5.19 ലക്ഷം, വടശ്ശേരിക്കര -8.46 ലക്ഷം, നാറാണമൂഴി -2.59 ലക്ഷം, സീതത്തോട് -7.07 ലക്ഷം, ചിറ്റാര്‍ -9.43 ലക്ഷം, കോന്നി -7.76 ലക്ഷം, ആറന്മുള -2.59 ലക്ഷം, കോഴഞ്ചേരി -2.36 ലക്ഷം, മെഴുവേലി -9.43 ലക്ഷം, മല്ലപ്പുഴശ്ശേരി -4.71 ലക്ഷം, ഓമല്ലൂര്‍ -1.21 ലക്ഷം എന്നിങ്ങനെയാണ് പഞ്ചായത്തുകൾക്ക് തുക അനുവദിച്ചത്. നഗരസഭകളിൽ പത്തനംതിട്ടക്ക് 30 ലക്ഷവും തിരുവല്ലക്ക് 10 ലക്ഷവുമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.