ഡി.ജി.പിയുടെ ഉത്തരവിന് പുല്ലുവില; മരക്കൂട്ടത്ത് ശബരിമല തീർഥാടകരെ വഴി തടഞ്ഞ് പൊലീസ്

ശബരിമല: മരക്കൂട്ടത്തടക്കം തീർഥാടകരെ അനാവശ്യമായി വടംകെട്ടി തടയരുതെന്ന ഡി.ജി.പിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് പൊലീസ് ഇന്നും മരക്കൂട്ടത്ത് വഴി തടഞ്ഞു. സന്നിധാനത്തടക്കം കാര്യമായ തിരക്കില്ലാത്ത സാഹചര്യത്തിലാണ് ചന്ദ്രാനനൻ റോഡിലേക്കുള്ള പ്രവേശനം തടഞ്ഞ് റോഡിന് കുറുകെ പൊലീസ് വടംവലിച്ച് കെട്ടിയിരിക്കുന്നത്.

ഇന്ന് പുലർച്ചെ മുതലാണ് മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ ഒന്നും തന്നെ ഇല്ലാതെ മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം തീർഥാടകർക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അപ്രതീക്ഷിതമായുള്ള തടയൽ തീർഥാടകരും പൊലീസും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കിയിട്ടുണ്ട്.


നടപ്പന്തലിന് പുറത്തേക്ക് ക്യൂ നീളുന്ന സാഹചര്യത്തിൽ മാത്രമേ മരക്കൂട്ടത്തടക്കം നിയന്ത്രണം ഏർപ്പെടുത്തൂ എന്ന് കഴിഞ്ഞ ദിവസം സന്നിധാനത്ത് ഡി.ജി.പി അനിൽകാന്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

Tags:    
News Summary - police stopped sabarimala pilgrims in marakkoottam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.