ശബരിമല: ശബരിമലയിലെ മാലിന്യ സംസ്കരണ പ്ലാന്റുകളിൽ എത്തിച്ച് ഈ സീസണിൽ കത്തിച്ച് കളഞ്ഞത് 1250 ലോഡ് മാലിന്യം. മണ്ഡലകാല ആരംഭം മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളിലായി മൂന്ന് യൂനിറ്റ് ഇന്‍സിനറേറ്ററുകളാണ് ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ പാണ്ടിത്താവളത്ത് പ്രവർത്തിക്കുന്നത്.
മൂന്നു യൂനിറ്റുകളിലുമായി മണിക്കൂറില്‍ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറില്‍ 300 കിലോ ശേഷിയുള്ള ഒരു ഇന്സിനറേറ്ററുള്ള പ്ലാന്റും മണിക്കൂറില്‍ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇന്സിനറേറ്ററുകളുമാണ് പ്ലാന്റിൽ ഉള്ളത്. മരക്കൂട്ടം മുതലുള്ള തീര്‍ഥാടന വഴിയിലെ മാലിന്യമാണ് ഇവിടെ സംസ്കരിക്കാനെത്തിക്കുന്നത്. പ്രതിദിനം 30 ലോഡ് മാലിന്യം വരെ ട്രാക്ടറിൽ ഇവിടെയെത്തുന്നുണ്ട്. രണ്ടു പ്ലാന്റിലുമായി മൂന്ന് ഷിഫ്റ്റിലായി 66 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. മാലിന്യം വേര്‍തിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യവും തുണിയും ഇന്‍സിനറേറ്ററില്‍ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും ഹാര്‍ഡ് ബോര്‍ഡും വേര്തിരിച്ചുവെക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവ പാഴ്വസ്തുക്കൾ കുഴിച്ചിടും. ഹോട്ടല്‍ മാലിന്യം തരംതിരിച്ച് നല്‍കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏറ്റുമാനൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ കമ്പനികളാണ് ഇന്‍സിനറേറ്ററിന്റെ കരാര്‍ ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.