മ​ണ്ഡ​ല മ​ഹോ​ത്സ​വ​ഭാ​ഗ​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ജീ​വ​ന​ക്കാ​ര്‍ ഒ​രു​ക്കി​യ

ക​ര്‍പ്പൂ​രാ​ഴി ഘോ​ഷ​യാ​ത്ര

സന്നിധാനത്ത് ഭക്തിപ്രഭ ചൊരിഞ്ഞ് കര്‍പ്പൂരാഴി

ശബരിമല: മണ്ഡല മഹോത്സവഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ഒരുക്കിയ കര്‍പ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് ഉത്സവാന്തരീക്ഷമൊരുക്കി. ദീപാരാധനക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നില്‍നിന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്നിപകര്‍ന്നു.

തുടര്‍ന്ന് പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടെയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ കര്‍പ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാംപടിക്ക് മുന്നില്‍ സമാപിച്ചു.

പുലിപ്പുറത്തേറിയ മണികണ്ഠന്‍, പന്തളം രാജാവ്, വെളിച്ചപ്പാട്, വാവരു സ്വാമി, പരമശിവന്‍, പാര്‍വതി, സുബ്രമണ്യന്‍, ഗണപതി, മഹിഷി, ഗരുഡന്‍ തുടങ്ങിയ ദേവതാവേഷങ്ങള്‍ ഉള്‍പ്പെടുത്തിയ കര്‍പ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍, ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, അസി.എക്‌സി.ഓഫിസര്‍ രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ശാന്തകുമാര്‍, ശബരിമല പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ആനന്ദ്, എ.ഡി.എം വിഷ്ണുരാജ്, പി.ആര്‍.ഒ സുനില്‍ അരുമാനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശബരിമലയില്‍ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.

Tags:    
News Summary - sabarimala karpuraazhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.