ശബരിമല: മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ആരംഭിച്ചു. മകരവിളക്ക് ദർശനത്തിനായി പർണശാലകൾ കെട്ടി തീർഥാടകർ തങ്ങുന്ന പാണ്ടിത്താവളം ഭാഗത്ത് അടിക്കാടുകൾ വെട്ടി തെളിക്കുന്ന ജോലികൾ തുടങ്ങി.
അമ്പതിനായിരം തീർഥാടകർക്ക് ജ്യോതി ദർശനത്തിനുള്ള സൗകര്യമാണ് പാണ്ടിത്താവളത്ത് ഒരുക്കുന്നത്. കോപ്രാക്കളത്തിന് സമീപത്തും ശബരി െഗസ്റ്റ് ഹൗസിന് മുന്നിലുമായി ഏഴായിരത്തി അഞ്ഞൂറ് പേർക്ക് ജ്യോതി ദർശനം നടത്താൻ സാധിക്കും. ഇൻസിനറേറ്ററിന് സമീപമുള്ള രണ്ടര ഏക്കർ സ്ഥലം തീർഥാടകർക്ക് വിരിവെക്കാനായി ക്രമീകരിക്കുന്നുണ്ട്.
മകരവിളക്ക് കാലത്ത് ശുദ്ധജലക്ഷാമം ഉണ്ടാവാതിരിക്കാൻ നടപടികൾ ജലവിതരണം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാണ്ടിത്താവളത്ത് കൂടുതൽ ടാപ്പുകൾ സ്ഥാപിച്ചു. ഈ ഭാഗത്തെ ശൗചാലയങ്ങൾ പൂർണമായും തുറന്ന് കൊടുത്തു. കുന്നാർ ഡാം, ചെക്ക് ഡാം, കുമ്പളം തോട് എന്നിവിടങ്ങളിൽ നിന്നുമാണ് സന്നിധാനത്തേക്കാവശ്യമായ വെള്ളം എത്തുന്നത്. കൂടാതെ പമ്പയിൽനിന്ന് വാട്ടർ അതോറിറ്റിയും വെള്ളം എത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.