ശബരിമല: ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സുഗമമായ ദർശനമൊരുക്കാൻ കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. ശബരിമല സന്ദർശനത്തിന്‍റെ ഭാഗമായി സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുലക്ഷത്തിന് മുകളിൽ തീർഥാടകർ എത്തിയപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിച്ചു. കൂടുതൽ പൊലീസുകാരെ നിശ്ചയിച്ചതിനുപുറമെ പടികയറ്റം വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്തുന്നുണ്ട്. മിനിറ്റിൽ 70പേർ കയറുന്നത് എൺപതിലധികം എത്തിക്കാനുള്ള ശ്രമത്തിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ വരവുപോക്ക് ഉൾപ്പെടെ ക്രമീകരിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുംവേണ്ടി പ്രത്യേക വരിയൊരുക്കുമെന്നും ഡി.ജി.പി പറഞ്ഞു. വൈകീട്ട് അഞ്ചരയോടെ സന്നിധാനത്തെത്തിയ ഡി.ജി.പി സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.