പന്തളം: തിരുവാഭരണങ്ങളുമായിപ്പോകുന്ന പേടക വാഹകസംഘത്തെ പന്തളം കൊട്ടാരം നിശ്ചയിച്ചു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയാണ് സംഘത്തിന്റെ ഗുരുസ്വാമി. പ്രധാന പേടകം ശിരസ്സിലേറ്റുന്നത് ഗുരുസ്വാമിയാണ്.
മരുതമന ശിവൻപിള്ള പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റും തോന്നല്ലൂർ കുളത്തിനാൽ കെ.ജി. ഉണ്ണികൃഷ്ണൻ, തോന്നല്ലൂർ കൊച്ചുതുണ്ടിൽ ഗോപാലകൃഷ്ണപിള്ള തോന്നല്ലൂർ കൊച്ചുതുണ്ടിൽ രാജൻപിള്ള മങ്ങാരം തെക്കടത്ത് തുളസീധരൻപിള്ള മങ്ങാരം കൊട്ടയ്ക്കാട്ട് ഗോപിനാഥക്കുറുപ്പ്, കുരമ്പാല തെക്കടത്ത് കിഴക്കേതിൽ കെ.ഭാസ്കരക്കുറുപ്പ്, മുളമ്പുഴ മുടിയിലേത്ത് ഉണ്ണികൃഷ്ണപിള്ള തോന്നല്ലൂർ സരസ്വതി നിവാസിൽ അശോക് കുമാർ, തോന്നല്ലൂർ വെളിച്ചപ്പാട്ടുതുണ്ടിൽ വിജയകുമാർ, കുളനട പനച്ചക്കൽ വിനീത്, തോന്നല്ലൂർ വെളിച്ചപ്പാട്ട് പീടികയിൽ സുനിൽ കുമാർ, മങ്ങാരം മംഗലപ്പള്ളിൽ ദീപു, ഞെട്ടൂർ കണ്ടാമത്തേത്ത് ഉണ്ണികൃഷ്ണൻ, തോന്നല്ലൂർ കൊച്ചുപുരയിൽ വിനോദ്, മുളമ്പുഴ മനോജ് ഭവനിൽ മഹേഷ് കുമാർ, തോന്നല്ലൂർ ആശാരിപ്പറമ്പിൽ മധുകുമാർ, തോന്നല്ലൂർ പൗവ്വത്ത് പടിഞ്ഞാറ്റേതിൽ പ്രശാന്ത്, തോന്നല്ലൂർ ലക്ഷ്മി ഭവനിൽ രാജൻ, തോട്ടക്കോണം സോപാനത്തിൽ സുദർശനൻ, ഉള്ളന്നൂർ വൈശാഖത്തിൽ മഹേഷ്, തോന്നല്ലൂർ കിഴക്കേത്തോട്ടത്തിൽ പ്രവീൺകുമാർ ഇടപ്പോൺ കളരിക്കൽ വടക്കേതിൽ അനിൽകുമാർ, മങ്ങാരം തെക്കടത്ത് നരേന്ദ്രൻപിള്ള എന്നിവരാണ് സംഘാംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.