ശബരിമല: പതിനെട്ടാം പടിയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പടിക്ക് താഴെ താൽക്കാലിക ബാരിക്കേഡ് സ്ഥാപിച്ചു. പടിപൂജ വേളകളിൽ ഇളക്കി മാറ്റാൻ കഴിയുന്ന തരത്തിൽ പതിനെട്ടാം പടിക്ക് താഴെ ഭാഗത്തായാണ് ബാരിക്കേഡ് സ്ഥാപിച്ചത്.
നാളികേരം ഉടച്ച ശേഷം ഇരുവശത്തു നിന്നുമായി തീർത്ഥാടകർ പതിനെട്ടാം പടിയിലേക്ക് തള്ളിക്കയറുന്നത് പടി കയറ്റത്തിന് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ബാരിക്കേഡ് സ്ഥാപിച്ചതോടെ ഒന്നാം പടി മുതല്‍ ഭക്തർ തിക്കിത്തിരക്കുന്ന സ്ഥിതി ഒഴിവാക്കി പടികയറ്റം വേഗത്തിലാക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡും പോലീസും കണക്കുകൂട്ടുന്നത്.
പടി കയറുന്നത് മന്ദഗതിയിൽ ആയതോടെ വലിയ നടപ്പന്തൽ അടക്കം ഭക്തരുടെ നീണ്ടനിര രൂപപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. പടിക്ക് താഴെയുള്ള ബാരിക്കേഡ് സംവിധാനം തീർത്ഥാടകർക്കും പടി ഡ്യൂട്ടിയിലുള്ള പൊലീസിനും ഗുണപ്രദമാവും എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.