ശബരിമലയിൽ തിരക്ക് കുറഞ്ഞു

ശബരിമല: മണ്ഡല-മകരവിളക്ക്‌ തീർഥാടനത്തിന് നട തുറന്ന ശേഷം കഴിഞ്ഞ ഒരാഴ്ചയായി നീണ്ട തീർഥാടക പ്രവഹത്തിന് വ്യാഴാഴ്ച ശമനം. 82,365 പേർ വെർച്വൽ ക്യൂബുക്ക് ചെയ്ത്‌ ദർശനത്തിനെത്തി. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ ബുക്കിങ്ങാണിത്‌. ബുധനാഴ്ച ദർശനം നടത്താനാകാതിരുന്നവരുടെ നീണ്ടവരി പുലർച്ച മുതൽ നടപ്പന്തിലുണ്ടായിരുന്നു.

ഇതോടെ പടികയറ്റം വേഗത്തിലാക്കി വരിയിലെ തിരക്ക്‌ നിയന്ത്രിച്ചു. ഉച്ചയോടെ നടപ്പന്തലിലെ തിരക്ക്‌ മൂന്നുവരിയിലേക്ക്‌ ചുരുങ്ങി. തീർഥാടകർക്ക്‌ കാത്തിരിപ്പില്ലാതെ ദർശനം നടത്താനായി. വൈകീട്ട്‌ നട തുറന്നപ്പോഴേക്കും നടപ്പന്തലിലെ വരികൾ നിറഞ്ഞെങ്കിലും തീർഥാടകരുടെ ദർശനം വേഗത്തിലായി.

സ്പോട്ട് ബുക്കിങ്ങിലൂടെ അയ്യായിരത്തിൽ താഴെപേർ മാത്രമാണ്‌ എത്തിയത്‌. വരും ദിവസങ്ങളിലും തൊണ്ണൂറായിരത്തിൽ താഴെപേർ മാത്രമാണ്‌ ദർശനത്തിന്‌ വെർച്വൽ ക്യൂ ബുക്ക്‌ ചെയ്തിട്ടുള്ളത്‌. 19ന്‌ ലക്ഷത്തിലധികം പേരാണ് ഓൺലൈൻ മുഖേനെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags:    
News Summary - The crowd at Sabarimala has reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.