ജിദ്ദ: സ്കൂൾ അവധിക്കാലത്ത് മക്കയിലെത്തുന്നവരുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വർധന കണക്കിലെടുത്ത് ഹറമിലെ സാങ്കേതികമടക്കം വിവിധ സേവനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനശേഷിയും ഉയർത്തി.
തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങൾക്കും വേണ്ട സംവിധാനങ്ങൾ സജ്ജമായതായും ആവശ്യാനുസരണം ജീവനക്കാരെ നിയോഗിച്ചതായും ഇരുഹറം കാര്യാലയത്തിലെ ടെക്നിക്കൽ, ആക്ടിവിറ്റി, മെയിൻറനൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ജനറൽ എൻജി. സുൽത്താൻ ബിൻ ആത്വി അൽഖുറൈശി പറഞ്ഞു.
ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക് ഘടകങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനശേഷിയും വർധിപ്പിച്ചിട്ടുണ്ട്. നമസ്കാരത്തിനും ത്വവാഫിനും സഅ്യിനുമുള്ള ഇടങ്ങളിൽ ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. കോണികൾ, ഇലക്ട്രിക് എലിവേറ്ററുകൾ തുടങ്ങിയവ സജ്ജമാണ്.
ഇവക്ക് മതിയായ ഓപറേറ്റർമാർ ഉണ്ടെന്നും ആവശ്യാനുസരണം പ്രവർത്തിക്കുന്നുവെന്നും ഉറപ്പാക്കിയിട്ടുണ്ട്. ഉച്ചഭാഷിണി, ഓഡിയോ, ലൈറ്റ്, എയർ കണ്ടീഷനിങ് എന്നിവയുടെ പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്. ശൗചാലയങ്ങൾ സജ്ജമാണ്.
ഇവിടെ ജലവിതരണം സുഗമമാണെന്നും ഉറപ്പാക്കിയിട്ടുണ്ട്. ഹറമിനകത്തും മുറ്റങ്ങളിലും ശബ്ദം, വെളിച്ചം, വെൻറിലേഷൻ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും തുടരുന്നുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.