മലപ്പുറം: സ്വലാത്ത് നഗറില്‍ സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച നടക്കും. 23ാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തുന്ന ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. സർക്കാർ, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേന യാത്രതിരിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
രാവിലെ എട്ടു മുതല്‍ അഞ്ചുവരെ നീളുന്ന ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഹജ്ജ് പണ്ഡിതന്മാരായ കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്രാഹീം ബാഖവി മേല്‍മുറി എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. ഹാജിമാരുടെ സേവനത്തിനായി 501 അംഗ സന്നദ്ധസേനയും കര്‍മരംഗത്തുണ്ടാകും. കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്താൻ മാതൃക കഅ്ബയുടെ നിര്‍മാണം പൂര്‍ത്തിയായി. കഅ്ബയുടെ വിവിധ ഭാഗങ്ങള്‍ മാതൃക കഅ്ബയുടെ സഹായത്തോടെ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും. വിവരങ്ങള്‍ക്ക്: 9633 677722, 9645338343.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.