ഡ്യൂ​ട്ടി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ​പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​ർ

ശബരിമലയില്‍ പൊലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു

ശബരിമല: തീർഥാടനകാലത്ത് സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ബുധനാഴ്ച ചുമതലയേറ്റു. പുതിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.പൊലീസ് സ്‌പെഷല്‍ ഓഫിസര്‍ ഹരിശ്ചന്ദ്ര നായിക് നിര്‍ദേശങ്ങൾ നല്‍കി.

കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം എന്നിവിടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി സംഘങ്ങളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

അസി. സ്‌പെഷല്‍ ഓഫിസര്‍ ആര്‍. ശ്രീകുമാര്‍, ഒമ്പത് ഡിവൈ.എസ്.പിമാര്‍, 33 സി.ഐമാര്‍, 93 എസ്.ഐ-എ.എസ്.ഐ, 1200 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പൊലീസുകാരെയാണ് മൂന്നാം ഘട്ടത്തിൽ നിയോഗിച്ചത്.10 ദിവസമാണ് ഇവരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പൊലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

Tags:    
News Summary - The third batch of police took charge at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.