പെരുമ്പാവൂര്‍: പുരാതന സൗത്ത് വല്ലം ജുമാമസ്ജിെൻറ ചരിത്ര പഠന സംഗമം പുതുതലമുറക്ക് വേറിട്ട അനുഭവമായി. പള്ളിയുടെ കഴിഞ്ഞകാല ചരിത്രവും മസ്ജിദിന് സമീപത്തെ ട്രാവണ്‍കൂര്‍ റയോണ്സിെൻറ നിര്‍മാണവും പഴയതലമുറയിലുള്ളവര് സ്മരിച്ചു. പെരുമ്പാവൂരിലെത്തിയ ആദ്യകാല ഇസ്ലാം മത വിശ്വാസികള്‍ നമസ്കാരത്തിന് പെരിയാറിെൻറ തീരത്ത് നിര്‍മിച്ച സൗത്ത് വല്ലം ജുമാമസ്ജിദിെൻറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
ഇതിന് മുന്നോടിയായി നടത്തിയ ചരിത്ര പഠന സംഗമത്തിലാണ് പുതുതലമുറക്ക് കഴിഞ്ഞകാല ചരിത്രം പഴയ തലമുറ പങ്കുെവച്ചത്. വയ്ക്കോലിലും, പനയോലയിലും ഓടിലുമായി വിവിധ കാലഘട്ടങ്ങളില്‍ എട്ടിലധികം തവണ പുതുക്കി പണിത മസ്ജിദിന് എണ്ണൂറിലധികം വര്‍ഷത്തെ പഴക്കം കണക്കാക്കുന്നതായി സംഗമത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആദ്യകാലങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിന് ജലം സൂക്ഷിച്ചിരുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് പുതിയ പള്ളിയുടെ പരിസരത്ത് ഇപ്പോളും സംരക്ഷിക്കപ്പെടുന്നു.
മഹല്ലിലെ മുതിര്‍ന്ന അംഗങ്ങളായ അബൂബക്കര്‍ നെല്ലിക്ക, ബാവ മൂക്കട, സെയ്തുമുഹമ്മദ് ചെന്താര, അബൂബക്കര്‍ നാനേത്താന്‍, കൊച്ചഹമ്മദ് വടക്കേക്കുടി, അബ്ദുള്ള മൗലവി കരക്കുന്നന്‍, അലി വെള്ളേംവേലി, അബ്ദുള്ള ചെന്താര തുടങ്ങിവരാണ് ചരിത്ര അറിവുകള്‍ പങ്കുവച്ചത്.
പ്രാദേശിക ചരിത്രകാരനായ ഇസ്മായില്‍ പള്ളിപ്രം ചര്‍ച്ചക്ക് നേതൃത്വം നല്കി. മഹല്ല് ഇമാം ഷാഹുല്‍ ഹമീദ് അന്‍വരി സംഗമം ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് പി.യു. ഷിയാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് സ്വാഗതവും ട്രഷറര്‍ ടി.എ. ബഷീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.