മലപ്പുറം: റമദാനിൽ ജുമുഅയുടെ കര്‍മങ്ങളായ ബാങ്ക് വിളി, മആശിറ, ജുമുഅ ഖുത്ബ, നമസ്കാരം, പ്രാര്‍ഥന, തുടര്‍ന്ന് നടന്ന പ്രഭാഷണം എന്നിവക്ക് നേതൃത്വം നല്‍കിയത് കാഴ്ച പരിമിതിയുള്ള പണ്ഡിതര്‍Visually Impaired. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വിദ്യാർഥികളായ ശബീര്‍ അലി, ഉമറുല്‍ അഖ്സം, സിനാന് പെരുവള്ളൂര്‍ എന്നിവരാണ് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിൽ ജുമുഅ കർമങ്ങൾ നയിച്ചത്.
അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ജേതാവ് കൂടിയായ ഹാഫിള് ശബീർ അലിയുടെ ഖുത്ബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിര്‍പ്പിച്ചു. മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനഃപാഠമാക്കിയത്. എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.
ബാങ്ക് വിളി, മആശിറക്ക് നേതൃത്വം നല്കിയ ഹാഫിള് ഉമറുല്‍ അഖ്സം കാപ്പാട് സ്വദേശി ഹമീദ്-സൈനബ ദമ്പതികളുടെ മകനാണ്. ഹയര്‍സെക്കൻഡറി ഹ്യൂമാനിറ്റീസ് വിദ്യാർഥിയായ അഖ്സം ഖുര്‍ആന്‍ പാരായണം, മദ്ഹ് ഗീതങ്ങള്‍ എന്നിവയില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ജുമുഅക്ക് ശേഷം പ്രഭാഷണത്തിന് നേതൃത്വം നല്കിയ ഹാഫിള് സിനാന് പെരുവള്ളൂര്‍ തേനത്ത് ശംസുദ്ദീന്‍-സ്വഫിയ്യ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.