നെടുങ്കണ്ടം: ഹൈറേഞ്ചിൽ ആദ്യമായി പഞ്ചാരിമേളത്തില്‍ പതികാലം മുതല്‍ കൊട്ടി അരങ്ങേറ്റം കുറിക്കുകയാണ് 12കാരിയായ അനഘ ഗിരീഷ്. തൃശൂര്‍ പൂരം പോലെ പ്രധാന വേദികളില്‍ മാത്രമാണ് സാധാരണയായി പതികാലം കൊട്ടുക.
പഞ്ചാരിമേളം 96 അക്ഷരകാലത്തില്‍ ചിട്ടപ്പെടുത്തിയതാണ് പതികാലം. ഒന്നാം കാലം കൊട്ടിത്തീരാന് ഒന്നരമണിക്കൂര്‍ വേണം. രണ്ടാം കാലം 48 അക്ഷരത്തിലും മൂന്നാംകാലം 24 അക്ഷരത്തിലും നാലാം കാലം 12 അക്ഷരത്തിലും അഞ്ചാം കാലം ആറക്ഷരത്തിലുമാണ് കൊട്ടിത്തീര്‍ക്കുന്നത്.
പലരും സാധാരണ മൂന്നാം കാലം വരെയാണ് കൊട്ടുക. പതികാലം മുതല്‍ കൊട്ടി അരങ്ങേറ്റം കുറിക്കുന്ന പെണ്‍കുട്ടികളില്‍ ഹൈറേഞ്ചിലെ ആദ്യത്തെ കൊച്ചുമിടുക്കിയാണ് അനഘ. ഒരുവര്‍ഷംകൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. 12 ആണ്‍കുട്ടികളോടൊപ്പമാണ് പഠനം.
വാദ്യരത്നം തിരുനായത്തോട് സൈബിന് ആശാന്റെ മേല്‍നോട്ടത്തില്‍ ഷിബുശിവന്റെ ശിക്ഷണത്തിലാണ് പരിശീലനം. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിൽ പഠിക്കുന്ന അനഘ മഞ്ഞപ്പെട്ടി ഗിരീഷ് -വീണ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.