മൂന്ന് മെഡലുകളോടെ അഫ്നാന് സുവർണ നേട്ടം

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ മൂന്ന് മെഡലുകളോടെ മലയാളി വിദ്യാർഥിനിക്ക് സുവർണ നേട്ടം. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലെ അഫ്നാൻ എസ്.എം ആണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് സരോജിനി നായിഡു മെമോറിയൽ ട്രസ്റ്റ് സ്വർണ മെഡൽ, സി.ടി ഇൻഡ്യ എൻഡോവ്മെന്റ് സ്വർണ മെഡൽ, ഒ.ബി.സി സ്വർണ മെഡൽ എന്നിവ നേടി എം.എ ഇംഗ്ലീഷിൽ ഒന്നാം റാ​ങ്കോടെ ജേത്രിയായത്.

എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് അധ്യാപിക സി. അനീസയുടെ മകളായ അഫ്നാൻ താമരശ്ലേരി അൽഫോൻസ സീനിയർ സെകൻഡറി സ്കൂൾ, നരിക്കുനി ഗവൺമെന്റ് ഹയർസെകൻഡറി സ്കൂൾ, ന്യൂഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എം.എ ഇംഗ്ലീഷിന് ചേർന്നത്. ഇതിനകം മൂന്ന് കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.



Tags:    
News Summary - Afnan SM wins gold with three medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.