മൂവാറ്റുപുഴ: ഭരണ, പ്രതിപക്ഷ കക്ഷികളിൽപെട്ട 19 സ്ഥാനാർഥികൾക്കായി തെരഞ്ഞെടുപ്പ് പാട്ടുകൾ പാടി താരമായി അൽദ ഖദീജ. പേഴക്കാപ്പിള്ളി പോക്കളത്ത് വീട്ടിൽ ഷിനാജിന്റെയും ജസ്നയുടെയും മകൾ അൽദ ഖദീജ കാസർകോട് മുതൽ ആറ്റിങ്ങൽ വരെ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി പാടിയ പാട്ടുകൾ ഇന്ന് സമൂഹമാധ്യമത്തിലടക്കം തരംഗമാണ്.
മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണീ മിടുക്കി. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോഡ് മുതൽ ആറ്റിങ്ങൽ വരെ 19 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി 25ൽപരം പാട്ടുകളാണ് ഈ കലാകാരി ആലപിച്ചിട്ടുള്ളത്. അതിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ശൈലജക്കും മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അരുൺകുമാറിനും വേണ്ടി പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മാപ്പിളപ്പാട്ടിന്റെയും സിനിമാ ഗാനത്തിന്റെയും നാടൻപാട്ടിന്റെയും ഈണത്തിലുമാണ് പാട്ടുകൾ പാടിയത്. മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസ് വിൻസെൻറിന്റെ ശിഷ്യയാണ്. രണ്ടുവർഷമായി സ്കൂൾ കലോത്സവങ്ങളിൽ മാപ്പിളപ്പാട്ടിനും ഉർദു ഗാനത്തിനും ലളിതഗാനത്തിനും ഒന്നാം സമ്മാനം നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.