സ്കീ​വ സ്കൂ​ട്ട​റു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് അംഗീകാരം

തൃശൂർ: തൃശൂർ ഗവ. എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേഴ്സ് ദക്ഷിണ മേഖല ചെന്നൈയിൽ സംഘടിപ്പിച്ച അഖിലേന്ത്യ ഇലക്ട്രിക് ടൂ വീലർ ഡിസൈൻ മത്സരത്തിൽ മൂന്നാം സ്ഥാനം. മൊത്തം 56 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ഇന്നൊവേഷൻ, പ്രസന്റേഷൻ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും നേടിയ തൃശൂരിലെ മിടുക്കന്മാർ മൊത്തം 36,000 രൂപ കാഷ് പ്രൈസ് സ്വന്തമാക്കി. പത്ത് വിദ്യാർഥികളടങ്ങുന്ന സംഘമാണ് 'സ്കീവ' എന്ന പേരിൽ ഇലക്ട്രിക് ഇരുചക്ര വാഹനം രൂപകൽപ്പന ചെയ്തത്.

അസി. പ്രഫസർ അൻവർ സാദിഖിന്റെ മേൽനോട്ടത്തിൽ അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥിയായ ക്യാപ്റ്റൻ പരീക്ഷിത് സുന്ദർ, വൈസ് ക്യാപ്റ്റൻ കെ.കെ. ലിയ, മലയിൽ വിവേകാനന്ദൻ, കെ. മുഹമ്മദ് അസ്‌ലം, ഇ.കെ. മുഹമ്മദ് റാഷിദ്, നന്ദന കെ. അശോക്, എം. നിവേദ്, കെ. ഋഷികേശ്, ജെ.കെ. വിമൽ ജോർജ്, ജി. വിഷ്ണുപ്രിയ എന്നിവരായിരുന്നു സംഘാംഗങ്ങൾ.

48 വോൾട്ട് എൽ.എഫ്‌.പി (ലിഥിയം ഫെറസ് ഫോസ്ഫേറ്റ്) ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. കൂടാതെ 1000-വാട്ട് ബി.എൽ.ഡി.സി (ബ്രഷ്‌ലെസ് ഡിസി) മോട്ടോറും ഉൾക്കൊള്ളുന്നു.

Tags:    
News Summary - Approval for the electric two-wheeler made by the students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.