ദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവും യുനിസെഫും ചേർന്നൊരുക്കിയ ‘നെറ്റ് സീറോ ഹീറോ’ പരിപാടിയിൽ ഇടംപിടിച്ച് ഷാർജ അവർ ഓൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളും. 234 അപേക്ഷകരിൽ നിന്ന് അവസാന പട്ടികയിൽ ഇടം പിടിച്ചത് 35പേരാണ്.
ഇവരിൽ അമർനാഥ് ശ്രീവൽസൻ, ആദിത്യ അനുഷ്, ആദിത്യ രാജേഷ്, ഹമദ് ബെയ്ഗ് എന്നിവരാണ് അവർ ഓൺ ഇംഗ്ലീഷ് സ്കൂളിൽനിന്നുള്ളത്. കോപ് 28 വേദിയിലെ ഗ്രീനിങ് എജുക്കേഷൻ ഹബിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. കുട്ടികളെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുനിസെഫിന്റെയും അധികൃതർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.