മൂലമറ്റം: കുങ്ഫുവിൽ ചരിത്രം സ്ഥാപിക്കുകയാണ് ദിഷാന വി. ദിലീപ് എന്ന ആറാം ക്ലാസുകാരി. ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന ദേശീയ മീറ്റിൽ ജൂനിയർ പെൺകുട്ടികളുടെ ഇനത്തിൽ സ്റ്റിക് ഫോം കാറ്റഗറിയിൽ രാജ്യത്ത് ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന രണ്ടാമത് അന്താരാഷ്ട്ര കുങ്ഫു ചമ്പ്യൻഷിപ്പിൽ സ്വർണവും നേടി.
കുങ്ഫു പഠനം തുടങ്ങി ഒരുവർഷത്തിനുള്ളിലാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്. ആയുധമുറയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഇഷ്ടമെന്ന് ദിഷാന പറയുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പബ്ലിക് റിലേഷൻ ഓഫിസറുമായ വി.എം ദിലീപ്കുമാറിന്റെയും ഷീനയുടെയും രണ്ടാമത്തെ മകളാണ്. അറക്കുളം സ്വദേശി രാജുവാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.