തിരുവനന്തപുരം: ഹജ്ജിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ശേഖരവുമായി തിരുവനന്തപുരം മണക്കാട് സ്വദേശി സുബൈർ അബ്ദുൽ (44) ശ്രദ്ധനേടുന്നു.
സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ജോർഡൻ, ബംഗ്ലാദേശ്, ഇറാൻ, പാകിസ്താൻ, മലേഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഹജ്ജ് സ്റ്റാമ്പുകൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അന്തരിച്ച മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ചിത്രമുള്ള സ്റ്റാമ്പാണ് ഇതിൽ പ്രധാനം.
‘ജനങ്ങളിൽ ഹജ്ജിന് ആഹ്വാനം ചെയ്യുവിൻ’ എന്ന് രേഖപ്പെടുത്തിയ സ്റ്റാമ്പ്, ഹാജിമാരുടെ വരവ്, സഫ-മർവ മലനിരകളിലൂടെയുള്ള നടത്തം, കഅ്ബ പ്രദക്ഷിണം, രാപാർക്കൽ ചടങ്ങ്, ജംറയിലെ കല്ലെറിയൽ, മദീന പള്ളി സന്ദർശനം എന്നിവയെല്ലാം സ്റ്റാമ്പുകളിൽ കാണാം.
കമലേശ്വരം സുബൈഷ കുടുംബാംഗമായ അദ്ദേഹം 11ാം വയസ്സിലാരംഭിച്ചതാണ് സ്റ്റാമ്പ് കലക്ഷൻ. ഇതിനൊപ്പം മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പുകൾ, ഫുട്ബാൾ അടക്കമുള്ള വിവിധ കളികളുടെ സ്റ്റാമ്പുകൾ, വിവിധ രാജ്യങ്ങളുടെ കറൻസികൾ എന്നിവയും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. നിലവിൽ ഷാർജയിൽ ടൂർ കൺസൽട്ടന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.